Asianet News MalayalamAsianet News Malayalam

International Men’s Day| ആണുങ്ങളേ... ആഘോഷിക്കാൻ നിങ്ങൾക്കുമുണ്ട് ഒരു ദിനം, ഇന്ന് അന്താരാഷ്ട്ര പുരുഷദിനം

നവംബർ 19, ലോകത്തിലെ എല്ലാ പുരുഷന്മാർക്കും വേണ്ടിയുള്ള അന്താരാഷ്ട്ര പുരുഷദിനം. മറ്റു ദിനങ്ങളെ പോലെത്തന്നെ പുരുഷ ദിനത്തിനും വളരെയധികം പ്രത്യേകതകളുണ്ട്. 

International Men's Day Theme and Significance
Author
Trivandrum, First Published Nov 19, 2021, 11:03 AM IST

അമ്മമാർക്കൊരു ദിനം, സ്ത്രീകൾക്കൊരു ദിനം, കുട്ടികൾക്കൊരു ദിനം - അങ്ങനെ എല്ലാവർക്കുമുണ്ട് പ്രത്യേക ദിവസങ്ങൾ. ഇതിനിടക്ക് ആണുങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ പുരുഷന്മാർക്കായി എന്ത് കൊണ്ടാണ് ഒരു ദിവസം ഇല്ലാത്തതെന്ന്.

പുരുഷന്മാർക്കുമുണ്ട് ഒരു ദിനം. ഇന്നാണത്. നവംബർ 19, ലോകത്തിലെ എല്ലാ പുരുഷന്മാർക്കും വേണ്ടിയുള്ള അന്താരാഷ്ട്ര പുരുഷദിനം (international men’s day). മറ്റു ദിനങ്ങളെ പോലെത്തന്നെ പുരുഷ ദിനത്തിനും വളരെയധികം പ്രത്യേകതകളുണ്ട്.

പുരുഷന്മാരെ ആദരിക്കുക എന്നതോടൊപ്പം പുരുഷന്മാരുടെയും ആൺകുട്ടികളുടെയും മാനസികാരോഗ്യത്തിൽ അവബോധം സൃഷ്ടിക്കുക, പുരുഷന്മാരുടെ നേട്ടങ്ങളും വിജയങ്ങളും ആഘോഷിക്കുക, എല്ലാ മേഖലകളിലുമുള്ള ലിംഗസമത്വം ഉറപ്പാക്കുക, പുരുഷന്മാർക്കെതിരായ വിവേചനത്തെ ഒഴിവാക്കുക എന്നത് എല്ലാമാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

2021 ലെ അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ പ്രമേയം 'സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള മികച്ച ബന്ധം' എന്നതാണ്. അന്താരാഷ്ട്ര പുരുഷ ദിനം ആദ്യമായി ആഘോഷിച്ചത് 1999-ലാണ്.

ട്രിനിഡാഡ് ടബാഗോയിലെ വെസ്റ്റ് ഇൻഡീസ് സർവകലാശാലയിലെ ചരിത്ര അധ്യാപകനായ ഡോ. ജെറോം ടീലുക്‌സിംഗാണ് ഈ ദിനത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയടക്കം അറുപതിൽപ്പരം രാജ്യങ്ങൾ ലോക പുരുഷ ദിനം ആചരിക്കുന്നു. 

പുരുഷന്മാരില്‍ ലൈംഗിക ഉണര്‍വ് കുറയുമ്പോള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios