വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ മൂന്ന് ജ്യൂസുകൾ കുടിച്ചോളൂ

Published : Mar 13, 2024, 04:17 PM IST
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ മൂന്ന് ജ്യൂസുകൾ കുടിച്ചോളൂ

Synopsis

ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ചില ജ്യൂസുകളെ കുറിച്ചറിയാം.  

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അനാരോ​ഗ്യകരമായ ഭക്ഷണം വ്യായാമമില്ലായ്മയുമെല്ലാം ഭാരം കൂടുന്നതിന് കാരണമാകുന്നു. ഭാരം കുറയ്ക്കുന്നതിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ചില ജ്യൂസുകളെ കുറിച്ചാണ് താഴേ പറയുന്നത്...

ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ്...

ശരീരഭാരം കുറയ്ക്കാൻ സഹായകമാണ് ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ്. ബീറ്റ്റൂട്ടിൽ കലോറി കുറവും പോഷക സമൃദ്ധവുമായ ഭക്ഷണമാണ്. ഉയർന്ന ഫൈബറും കുറഞ്ഞ കലോറിയും ഉള്ളതിനാൽ ബീറ്റ്റൂട്ട് ഭാഗികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദഹനം മന്ദഗതിയിലാക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും നാരുകൾ മികച്ചതാണ്.
കലോറി കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. ഉയർന്ന ഫൈബർ അടങ്ങിയ ക്യാരറ്റ് ശരീരഭാരം കുറയ്ക്കാൻ തീർച്ചയായും നല്ലതാണ്.  ഒരു ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞതും ഒരു ക്യാരറ്റ് ചെറുതായി  അരിഞ്ഞതും അൽപം നാരങ്ങ നീരും വെള്ളവും ചേർത്ത് അടിച്ചെടുക്കുക. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് ഈ ജ്യൂസ്. 

വെള്ളരിക്ക ജ്യൂസ്...

വെള്ളരിക്കയും പാലക്ക് ചീരയും ചേർത്തുള്ള ജ്യൂസ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഓരോ കപ്പ് വെള്ളരിക്കയിൽ 16 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ വിറ്റാമിനുകൾ മറ്റ് ഗുണം ചെയ്യുന്ന സംയുക്തങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ്. വെള്ളരിക്ക വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

കറ്റാർവാഴ ജ്യൂസ്...

മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് കറ്റാർവാഴ ജ്യൂസ്. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി ശരീരത്തിലെ കൊഴുപ്പിനെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.  കറ്റാർവാഴ ശരീരത്തിലെ കൊഴുപ്പിൻ്റെയും പഞ്ചസാരയുടെയും രാസവിനിമയത്തെ ബാധിക്കുകയും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.

ഉയർന്ന കൊളസ്ട്രോൾ അലട്ടുന്നുണ്ടോ? എങ്കിൽ ഈ ആറ് ഭക്ഷണങ്ങൾ കഴിച്ചോളൂ

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്