ഉയർന്ന കൊളസ്‌ട്രോൾ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഒരു വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നമാണ്.  കൊളസ്ട്രോൾ ശരീരത്തിലെ നിരവധി പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. ശരീരത്തിൻ്റെ പ്രവർത്തനത്തിന് ആരോഗ്യകരമായ അളവിലുള്ള കൊളസ്ട്രോൾ ആവശ്യമാണെങ്കിലും അത് അമിതമായാൽ ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം എന്നിവയെല്ലാം ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ. ഉയർന്ന കൊളസ്‌ട്രോൾ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഒരു വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നമാണ്. കൊളസ്ട്രോൾ ശരീരത്തിലെ നിരവധി പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു.

ശരീരത്തിൻ്റെ പ്രവർത്തനത്തിന് ആരോഗ്യകരമായ അളവിലുള്ള കൊളസ്ട്രോൾ ആവശ്യമാണെങ്കിലും അത് അമിതമായാൽ ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സമയക്കുറവ് കാരണം ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്യാൻ സമയം കണ്ടെത്താത്ത നിരവധി ആളുകൾക്ക് ഫാസ്റ്റ് ഫുഡും റെഡി-ടു ഈറ്റ് ഭക്ഷണങ്ങളും കൂടുതലും കഴിക്കുന്നു. ഈ ഭക്ഷണങ്ങളിൽ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ അടി‍ഞ്ഞ് കൂടുന്നത് തടയാൻ സഹായിക്കുന്നു. മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങളെ കുറിച്ചറിയാം...

ബദാം...

ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ ബദാം ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ട്‌സുകളിൽ ഒന്നാണ്. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിനൊപ്പം ഹൃദയാരോഗ്യത്തിനും ബദാമിന് കഴിയും. കുതിർത്ത് തൊലി കളഞ്ഞാൽ ബദാം ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. 

വാൾനട്ട്...

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ വാൾനട്ടിൽ അട​ങ്ങിയിരിക്കുന്നു. വാൾനട്ടിൽ ഗുണം ചെയ്യുന്ന ഫാറ്റി ആസിഡുകളുടെ ഉയർന്ന ഉള്ളടക്കം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വാൾനട്ട് കുതിർത്തോ സ്മൂത്തിയായോ എല്ലാം കഴിക്കാവുന്നതാണ്.

ചിയ സീഡ്...

ഹൃദയാരോഗ്യം, തലച്ചോറിൻ്റെ പ്രവർത്തനം, വീക്കം കുറയ്ക്കൽ എന്നിവയ്ക്ക് ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ചിയ വിത്തുകളിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും പ്രമേഹമുള്ളവർക്കും ചിയ സീഡ് മികച്ച ഭക്ഷണമാണ്.

ഓട്സ്...

കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു തരം ലയിക്കുന്ന നാരാണ് ഓട്‌സിൽ നല്ല അളവിൽ കാണപ്പെടുന്ന ബീറ്റാ-ഗ്ലൂക്കൻ. കിഡ്‌നി ബീൻസ്, ആപ്പിൾ, പിയേഴ്സ് തുടങ്ങിയ ഭക്ഷണങ്ങളിലും ലയിക്കുന്ന നാരുകൾ കാണപ്പെടുന്നു.

ഹസൽനട്ട്...

ഒമേഗ -3 ഫാറ്റി ആസിഡുകളും ആൻ്റിഓക്‌സിഡൻ്റുകളും കൊണ്ട് സമ്പുഷ്ടമാണ് ഹാസൽനട്ട്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. അവയിൽ ഫിനോളിക് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

ഉണക്ക മുന്തിരി...

ഉണക്കമുന്തിരി ദഹനത്തെ സഹായിക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും വെറും വയറ്റിൽ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കുന്നു.

ഈന്തപ്പഴം...

ഉയർന്ന വിറ്റാമിൻ, പ്രോട്ടീൻ, ധാതുക്കൾ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് മാത്രമല്ല വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കും. 

വിളർച്ച തടയാം, ശരീരഭാരം കുറയ്ക്കാം ; അറിയാം ബീറ്റ്റൂട്ട് കഴിച്ചാലുള്ള മറ്റ് ​ആരോ​ഗ്യ​ഗുണങ്ങൾ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews