വ്യായാമത്തിനിടെ ഹൃദയാഘാതം ഉണ്ടാകുന്നത് എന്തുകൊണ്ട് ?

Published : Sep 17, 2023, 01:08 PM ISTUpdated : Sep 17, 2023, 01:26 PM IST
വ്യായാമത്തിനിടെ ഹൃദയാഘാതം ഉണ്ടാകുന്നത് എന്തുകൊണ്ട് ?

Synopsis

വ്യായാമത്തിനിടയിലോ കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നതിനിടയിലോ ഹൃദയസ്തംഭനം ഉണ്ടാകുന്നത് ഹൃദയത്തില്‍ നിലവിലുള്ള ബ്ലോക്കുകളെക്കുറിച്ച് അറിയാത്തതിനാലോ പരിശോധനയില്‍ കണ്ടെത്താനാകാത്തതിനാലോ ആണെന്ന് വിദ​ഗ്ധർ പറയുന്നു.  

ജിമ്മിലെ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ച വാർത്ത നാം അറിഞ്ഞതാണ്. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ സരസ്വതി വിഹാറിലാണ് സംഭവം. സിദ്ധാർത്ഥ് കുമാർ സിംഗ് എന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ചത്. ജിമ്മിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ സംഭവത്തിൻറെ ദൃശ്യം കാണാം.

സിദ്ധാർത്ഥ്  ട്രെഡ്‌മിൽ പതുക്കെ നിർത്തുന്നതും പിന്നാലെ ബോധം നഷ്ടപ്പെട്ട് മെഷീനിൽ തന്നെ വീഴുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്. ആ സമയത്ത് ജിമ്മിലുണ്ടായിരുന്നവർ ഓടിയെത്തി. ട്രെഡ്‌മില്ലിൽ അബോധാവസ്ഥയിൽ കിടന്ന സിദ്ധാർത്ഥിനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിദ്യാർത്ഥിയുടെ മരണം സംഭവിച്ചിരുന്നു.

വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുന്നത് എന്ത് കൊണ്ട്?

വ്യായാമത്തിനിടയിലോ കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടയിലോ ഹൃദയസ്തംഭനം ഉണ്ടാകുന്നത് ഹൃദയത്തിൽ നിലവിലുള്ള ബ്ലോക്കുകളെക്കുറിച്ച് അറിയാത്തതിനാലോ പരിശോധനയിൽ കണ്ടെത്താനാകാത്തതിനാലോ ആണെന്ന് വിദ​ഗ്ധർ പറയുന്നു.

കൊളസ്‌ട്രോൾ ഹൃദയ ധമനിയിൽ അടിഞ്ഞ് കൂടന്നതിലൂടെ ഹൃദയത്തിൽ ബ്ലോക്കുകൾ ഉണ്ടാകും. ഇത് ധമനിയിൽ പ്ലാക്കുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. കഠിനമായ വ്യായാമം ചെയ്യുന്നത് വഴി ഇത് തകരാൻ കാരണമാകുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിട്ടുള്ള വ്യക്തിയാണെങ്കിൽ ജിമ്മിൽ പോകുമ്പോൾ ചല കാര്യങ്ങൾ ശ്രദ്ധിക്കുക...

ഒന്ന്...

ജിമ്മിൽ പോകുമ്പോൾ കഠിനമായി വർക്കൗട്ടുകൾ ചെയ്യുന്ന ആളാണെങ്കിൽ ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് പോഷക സമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുക. എണ്ണമയമുള്ളതോ ജങ്ക് ഫുഡുകളോ കഴിക്കുന്നത് ഒഴിവാക്കുക.

രണ്ട്...

രക്തപ്രവാഹം നിയന്ത്രിക്കാനും തീവ്രമായ വർക്ക്ഔട്ട് സെഷനുകൾക്ക് ശേഷം ശരീരത്തിന് വിശ്രമം നൽകുന്നതിനുമായി ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക.

മൂന്ന്...

സുഖമില്ലാത്ത ദിവസങ്ങളിൽ ജിമ്മിൽ പോകുന്നത് ഒഴിവാക്കുക.

നാല്...

ശാരീരിക ശേഷി അനുസരിച്ച് മാത്രം വ്യായാമം ചെയ്യുക. സ്വന്തം ശരീരത്തിന്റെ ശേഷി മനസ്സിലാക്കാതെ അമിതമായി വർക്കൗട്ട് ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കാം. 

പ്രമേഹമുള്ളവർ പാവയ്ക്ക കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ