ശരീരത്തിലെ പ്രധാന പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നതിന് പ്രോട്ടീൻ അത്യാവശ്യ ഘടകം തന്നെയാണ്. എന്നാൽ ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ല പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ശരീരത്തിലെ പ്രധാന പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നതിന് പ്രോട്ടീൻ അത്യാവശ്യ ഘടകം തന്നെയാണ്. എന്നാൽ ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഈ 3 അബദ്ധങ്ങൾ ഒഴിവാക്കണം.

1.വെള്ളം കുടിക്കാതിരിക്കുന്നത്

ശരീരത്തിൽ പ്രോട്ടീൻ അമിതമാകുമ്പോൾ കൂടുതൽ യൂറിയ ഉണ്ടാവാൻ കാരണമാകുന്നു. ഇത് ശരീരത്തിൽ നിന്നും പുറന്തള്ളാൻ വൃക്കകൾക്ക് വെള്ളം ആവശ്യമാണ്. ഇല്ലെങ്കിൽ തലവേദന, ക്ഷീണം, മലബന്ധം എന്നിവ ഉണ്ടാവാൻ കാരണമാകുന്നു.

2. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത്

ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടുമ്പോൾ ഫൈബറിന്റെ അളവ് കുറയാൻ സാധ്യത കൂടുതലാണ്. ഇത് നിങ്ങളുടെ ദഹന സംവിധാനത്തെ തകരാറിലാക്കുന്നു. ആവശ്യമായ വെള്ളവും ഫൈബറും ശരീരത്തിൽ ഇല്ലാതെ വരുമ്പോൾ ദഹനം മന്ദഗതിയിലാകും. അതിനാൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം.

3. പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നത്

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പ്രോട്ടീൻ ഡയറ്റ് എടുക്കുമ്പോൾ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് അസിഡിറ്റി, പേശികളിലെ വേദന, ബ്ലഡ് പ്രഷർ കൂടുക എന്നിവയ്ക്ക് കാരണമാകുന്നു.