സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; വെെകുന്നേരങ്ങളിൽ നിങ്ങൾ പലഹാരങ്ങൾ കഴിക്കാറില്ലേ, പഠനം പറയുന്നത്...

By Web TeamFirst Published Nov 14, 2019, 3:14 PM IST
Highlights

വൈകുന്നേരം ആറ് മണിക്ക് ശേഷം കലോറി കൂടിയ ഭക്ഷണം കഴിക്കുമ്പോൾ അവരിൽ ഹൃദയാരോഗ്യം മോശമാകുന്നതായി കണ്ടെത്താൻ സാധിച്ചു- ​ഗവേഷകൻ നൂർ പറയുന്നു.
 

വൈകുന്നേരത്തെ പലഹാരങ്ങൾ സ്ത്രീകളിലെ ഹൃദയാഘാതനിരക്ക് കൂട്ടുന്നുവെന്ന് പഠനം. ഹൃദയ സംബന്ധമായ അസുഖങ്ങൾ മാത്രമല്ല പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.  ഫിലാഡൽഫിയയിൽ നടന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

33 വയസുവരെയുള്ള 112 സ്ത്രീകളിൽ പഠനം നടത്തുകയായിരുന്നു. പഠനത്തിൽ അവരുടെ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുകയും ചെയ്തു. പുകവലി ശീലം, മദ്യപാനം, തെറ്റായ ഭക്ഷണരീതി എന്നിവയാണ് ഹൃദ്രോ​ഗമുണ്ടാക്കുന്നതെന്ന് ​ഗവേഷകൻ നൂർ മകരേം പറയുന്നു. 

പഠനത്തിൽ പങ്കെടുത്ത സ്ത്രീകൾ ഏതൊക്കെ ഭക്ഷണങ്ങൾ എപ്പോൾ കഴിച്ചു എന്നതിനെ പറ്റിയുള്ള വിവരങ്ങൾ കമ്പ്യൂട്ടറിലോ ഫോണിലോ ആയി കുറിച്ച് വയ്ക്കാനായി പറഞ്ഞു. അങ്ങനെ 12 മാസത്തെ വിവരങ്ങൾ
ഉൾപ്പെടുത്തിയാണ് പ‍ഠനം നടത്തിയത്. വൈകുന്നേരം ആറ് മണിക്ക് ശേഷം കലോറി കൂടിയ ഭക്ഷണം കഴിക്കുമ്പോൾ അവരിൽ ഹൃദയാരോഗ്യം മോശമാകുന്നതായി കണ്ടെത്താൻ സാധിച്ചു- ​ഗവേഷകൻ നൂർ പറയുന്നു.

 വൈകുന്നേരം ആറ് മണിക്ക് ശേഷം കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക എന്നിവ ഉണ്ടാകുന്നതായി പഠനത്തിൽ കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

click me!