പ്രതിരോധശേഷി കൂട്ടാനായി കുടിക്കാം ഈ ഹെർബൽ ചായകൾ

Web Desk   | Asianet News
Published : Oct 26, 2021, 03:02 PM ISTUpdated : Oct 26, 2021, 03:26 PM IST
പ്രതിരോധശേഷി കൂട്ടാനായി കുടിക്കാം ഈ ഹെർബൽ ചായകൾ

Synopsis

രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ മികച്ചതാണ് ഹെർബൽ ടീകൾ. ഹെര്‍ബല്‍ ടീകള്‍ യഥാര്‍ത്ഥത്തില്‍ ചായകളല്ല, അതിനാല്‍ അവയില്‍ കഫീനും ഇല്ല. ഇവ മറിച്ച്, ഔഷധ സസ്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും ഒരു മിശ്രിതമാണ്.   

കൊവിഡിനെ തടയാൻ ഓരോ വ്യക്തിയും പ്രതിരോധശേഷി(immunity) കൂട്ടണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതിനായി പ്രധാനമായി വെെറ്റമിൻ സി (vitamin C) അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു.രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ മികച്ചതാണ് ഹെർബൽ ടീകൾ (herbal tea).

ഹെര്‍ബല്‍ ടീകള്‍ യഥാര്‍ത്ഥത്തില്‍ ചായകളല്ല, അതിനാല്‍ അവയില്‍ കഫീനും ഇല്ല. ഇവ മറിച്ച്, ഔഷധ സസ്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും ഒരു മിശ്രിതമാണ്.  വയറ്റിലെ അസ്വസ്ഥതകളും ജലദോഷം, തലവേദന എന്നിവ തടയാൻ ഹെർബൽ ടീയ്ക്ക് സാധിക്കും. ഈ കൊവി‍ഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഹെർബൽ ചായകൾ പരിചയപ്പെടാം..

ഒന്ന്...

ജലദോഷവും ചുമയും നീക്കാന്‍ ഉത്തമമാണ് ഇ‍ഞ്ചി ചായ. ഇഞ്ചിയിലെ ജിഞ്ചറോൾസ് എന്ന സംയുക്തം അണുക്കളെ കൊല്ലാന്‍ സഹായിക്കുന്നു. ഇഞ്ചി ചായ വയറ്റിലെ അസ്വസ്ഥതകളെയും സുഖപ്പെടുത്തുന്നു. വയറ്റിലെ അസ്വസ്ഥകൾ ലഘൂകരിക്കാന്‍ ഇഞ്ചി, കറുവപ്പട്ട എന്നിവ ചേർത്ത ചായ ദിവസവും കുടിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ ഇഞ്ചി ചതച്ചത്, അര ടീസ്പൂണ്‍ തേന്‍, 2 ഗ്രാമ്പൂ, ഒരു കഷ്ണം കറുവപ്പട്ട, ഓറഞ്ചിന്റെ ചെറിയ തൊലി എന്നിവ ആവശ്യമാണ്. വെള്ളം തിളപ്പിച്ച് എല്ലാ ചേരുവകളും ഇടുക. വെള്ളം തിളച്ചു കഴിഞ്ഞാൽ അരിച്ചെടുക്കുക. ശേഷം ചൂടോടെ കുടിക്കാം.

രണ്ട്...

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് നാരങ്ങ, കുരുമുളക് എന്നിവ ചേര്‍ത്ത ഹെർബൽ ചായ. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ഇത് ഉത്തമമാണെന്ന് പറയപ്പെടുന്നു. ഒപ്പം സന്ധി വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഒരു നാരങ്ങയുടെ നീര്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1/4 ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്, ഒന്നര ടീസ്പൂണ്‍ തേന്‍ എന്നിവ ആവശ്യമാണ്. കുരുമുളകും മഞ്ഞളും വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങ നീര്, തേന്‍ എന്നിവ ചേർത്ത് ഇളക്കുക. ശേഷം വെള്ളം തിളച്ചു കഴിഞ്ഞാൽ അരിച്ചെടുക്കുക. ശേഷം ചൂടോടെ കുടിക്കാം.

നാരങ്ങ വെള്ളം കുടിച്ചാലുള്ള ​ആരോ​ഗ്യഗുണങ്ങൾ അറിയാം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം