മുഖത്ത് ചുളിവുകള്‍ വീണാല്‍ അത് ഒരിക്കലും പരിഹരിക്കാനാകില്ലേ?

Published : Sep 03, 2023, 08:22 PM IST
മുഖത്ത് ചുളിവുകള്‍ വീണാല്‍ അത് ഒരിക്കലും പരിഹരിക്കാനാകില്ലേ?

Synopsis

മുഖത്ത് ചുളിവുകള്‍ വീഴുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി കേള്‍ക്കുന്ന ചില തെറ്റായ പ്രചാരണങ്ങളും ആശയക്കുഴപ്പങ്ങളും അവയുടെ യാഥാര്‍ത്ഥ്യങ്ങളുമാണിനി പങ്കുവയ്ക്കുന്നത്

ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളും പലര്‍ക്കുമുണ്ട്. ഇങ്ങനെയുള്ള 'മിത്തുകള്‍' പലരും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് പിന്നീട് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.

ഇത്തരത്തില്‍ മുഖത്ത് ചുളിവുകള്‍ വീഴുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി കേള്‍ക്കുന്ന ചില തെറ്റായ പ്രചാരണങ്ങളും ആശയക്കുഴപ്പങ്ങളും അവയുടെ യാഥാര്‍ത്ഥ്യങ്ങളുമാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പ്രായമായവരില്‍ മാത്രമാണ്, അല്ലെങ്കില്‍ പ്രായത്തിന്‍റെ സൂചനയായി മാത്രമാണ് മുഖത്ത് ചുളിവുകള്‍ വീഴുകയെന്ന് പലരും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല. പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് സ്വാഭാവികമായ മാറ്റമാണ്. പക്ഷേ, ചെറുപ്പക്കാരിലും ഇങ്ങനെ സംഭവിക്കാം. ജനിതക ഘടകങ്ങള്‍, ജീവിതരീതികള്‍, ശീലങ്ങള്‍/ദുശ്ശീലങ്ങള്‍, സ്കിൻ കെയറുമായി ബന്ധപ്പെട്ട പിഴവുകളോ പോരായ്കകളോ എല്ലം ചെറുപ്പക്കാരില്‍ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാക്കുന്നതിന് കാരണമായി വരാറുണ്ട്. 

രണ്ട്...

സ്ത്രീകളില്‍ മാത്രമാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുക, പുരുഷന്മാര്‍ ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ് എന്ന് കരുതുന്നവരുണ്ട്. എന്നാലങ്ങനെയല്ല കെട്ടോ. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണാവുന്നൊരു പ്രശ്നം തന്നെയാണിത്. സത്രീകള്‍ സൗന്ദര്യവുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് കൊണ്ട് അവരാണ് ഇതുപോലുള്ള പ്രശ്നങ്ങള്‍ എപ്പോഴും ഉന്നയിക്കാറ് എന്ന് മാത്രം. 

മൂന്ന്...

മുഖത്ത് എപ്പോഴും വിവിധ ഭാവങ്ങളും ചിരിയുമെല്ലാം വരുത്തുന്നത് ഭാവിയില്‍ ചുളിവുകള്‍ ഉണ്ടാക്കുന്നതിന് കാരണമാകുമോ? അങ്ങനെ ചിന്തിക്കുന്നവരുമുണ്ട്. വളരെ ചെറിയൊരു പരിധി വരെ മാത്രമാണ് ഈ വാദത്തില്‍ സത്യമുള്ളൂ. പതിവായി വെയിലേല്‍ക്കുക, പുകവലി പോലുള്ള മോശം ശീലങ്ങള്‍ എന്നിവയാണ് അധികവും നേരത്തെ തന്നെ ചര്‍മ്മത്തില്‍ ചുളിവ് വീഴുന്നതിന് കാരണമാകുന്നത്. 

നാല്...

ക്രീമുകള്‍ ഉപയോഗിച്ചാല്‍ മുഖത്തൊക്കെ വീഴുന്ന ചുളിവുകള്‍ മാറ്റാൻ കഴിയുമെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ മോയിസ്ചറൈസറോ സിറമോ പോലുള്ള ക്രീമുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് ചുളിവുകള്‍ പരിഹരിക്കാൻ സാധിക്കില്ല. ഒരു പരിധി വരെ ആകെ സ്കിൻ മെച്ചപ്പെടുത്താമെന്ന് മാത്രം. 

അഞ്ച്...

ചുളിവുകള്‍ വീണാല്‍ അത് പിന്നീട് ഒരു ചികിത്സയിലൂടെയും പരിഹരിക്കാൻ സാധിക്കില്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ അങ്ങനെയല്ല, ചുളിവുകള്‍ മാറ്റാനും ഇന്ന് ഫലപ്രദമായ ചികിത്സാരീതികളുണ്ട്. ബോട്ടോക്സ്, ഡെര്‍മല്‍ ഫില്ലേഴ്സ്, ലേസര്‍ തെറാപ്പി, കോസ്മെറ്റിക് സര്‍ജറി എന്നിങ്ങനെയുള്ളവയാണ് ഇതിനുദാഹരണങ്ങള്‍. 

ആറ്...

ചിലര്‍, മുഖത്തോ ശരീരത്തിലെവിടെയെങ്കിലുമോ ചുളിവുകളോ മറ്റ് സ്കിൻ പ്രശ്നങ്ങളോ കാണുമ്പോള്‍ അത് പാരമ്പര്യമാണെന്ന് ഉറപ്പിക്കാറുണ്ട്. പാരമ്പര്യം ഒരു ഘടകം തന്നെയാണ്. എന്നാല്‍ അതുകൊണ്ട് മാത്രം സ്കിൻ പ്രശ്നങ്ങളുണ്ടാകില്ല. നേരത്തേ സൂചിപ്പിച്ചത് പോലെ പതിവായി നേരിട്ട് വെയിലേല്‍ക്കുന്നത്, മോശം ഡയറ്റ്, സ്ട്രെസ്, വ്യായാമമില്ലായ്മ, അമിതവണ്ണം എന്നിങ്ങനെ പല ഘടകങ്ങളും ചര്‍മ്മത്തെ ബാധിക്കാം. 

Also Read:-ചെറുപ്പക്കാരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ക്യാൻസര്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ