ആര്‍ത്തവ ദിനങ്ങളിലെ വേദനയകറ്റാൻ സ്പെഷ്യൽ ചെമ്പരത്തി ചായ ; റെസിപ്പി

Published : Dec 16, 2023, 11:46 AM IST
ആര്‍ത്തവ ദിനങ്ങളിലെ വേദനയകറ്റാൻ സ്പെഷ്യൽ ചെമ്പരത്തി ചായ ; റെസിപ്പി

Synopsis

ചെമ്പരത്തി ചേർത്ത ചായ ഏറ്റവും ഔഷധ പൂർണ്ണമായ ഒരു ഹെർബൽ ചായയാണ്. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ഔഷധ ചായ തയ്യാറാക്കിയിരിക്കുന്നത്.

ആർത്തവം വരുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ ചിലരിൽ ശാരീരികയും മാനസികവുമായ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ചിലർക്ക് വയറ് വേദന, മറ്റ് ചിലർക്ക് ക്ഷീണം ഇങ്ങനെ പലതും. ആർത്തവ നാളുകൾ പല സ്ത്രീകളെയും സംബന്ധിച്ചിടത്തോളം വളരെ പ്രയാസം നിറഞ്ഞ ദിവസങ്ങളാണ്. അസഹനീയമായ വേദനയും രക്തസ്രാവവുമൊക്കെ പലരെയും ദുരിതപൂർണ്ണമാക്കുന്നു. ആർത്തവ കാലത്തെ വേദന അകറ്റാൻ ‌സഹായിക്കുന്ന ഒരു ചായ പരിചയപ്പെട്ടാലോ?...

ചെമ്പരത്തി ചായ...

ചെമ്പരത്തി ചേർത്ത ചായ ഏറ്റവും ഔഷധ പൂർണ്ണമായ ഒരു ഹെർബൽ ചായയാണ്. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ഔഷധ ചായ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ചായ പതിവായി കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു. 
ചെമ്പരത്തി ചായയിലെ സത്തകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡൻ്റുകളാണ് ഇതിന് സഹായിക്കുന്നത്. 
അമിതവണ്ണത്തിൽ നിന്നും രക്ഷ നേടാനായി ഏറ്റവും ഉത്തമമാണ് ചെമ്പരത്തി ചായ. ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് സൂചിക, അര ഭാഗത്തെ കൊഴുപ്പ് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുന്നു.

ചെമ്പരത്തി ചായ തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം...

വേണ്ട ചേരുവകൾ...

ചെമ്പരുത്തി പൂവ്                  5 എണ്ണം 
ഇഞ്ചി                                      5  ചെറിയ കഷ്ണങ്ങൾ 
കറുവപട്ട                              ഒരു ചെറിയ കഷ്ണം
 വെള്ളം                                    3  ഗ്ലാസ്‌ 
തേൻ                                      ആവശ്യത്തിന് 
നാരങ്ങാനീര്                            1  ടീസ്പൂൺ

 തയ്യാറാക്കുന്ന വിധം...

ആദ്യം ചെമ്പരുത്തി പൂവിന്റെ ഇതളുകൾ മാത്രം എടുക്കുക. ശേഷം വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം വെള്ളത്തിലേക്ക് ചെമ്പരത്തി പൂവ് ഇതളുകൾ ചേർക്കുക. ശേഷം വെള്ളം ചൂടാക്കുക. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും. ശേഷം അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേർത്ത് യോജിപ്പിച്ച് കുടിക്കുക. 

ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതെന്ത് കൊണ്ട് ?

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിറ്റാമിൻ ബി 12 ലഭിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏഴ് സൂപ്പർ ഫുഡുകൾ
ചർമ്മത്തിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ