എച്ച്എംപിവി വ്യാപനത്തിനിടെ ആശ്വാസമായി ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം, ' രോ​ഗപകർച്ച അസ്വാഭാവികമായില്ല'

Published : Jan 10, 2025, 10:26 PM ISTUpdated : Jan 12, 2025, 03:56 PM IST
എച്ച്എംപിവി വ്യാപനത്തിനിടെ ആശ്വാസമായി ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം, ' രോ​ഗപകർച്ച അസ്വാഭാവികമായില്ല'

Synopsis

ചൈനയിലെ രോ​ഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്

ന്യുയോർക്ക്: ആഗോള തലത്തിൽ വലിയ ആശങ്കയായി മാറിയ എച്ച് എം പി വി വൈറസുമായി (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോ​ഗ്യ സംഘടന രംഗത്ത്. ചൈനയിലെ രോ​ഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചതിൽ അസ്വാഭാവിക രോ​ഗപകർച്ച ഇല്ലെന്നാണ് ലോകാരോ​ഗ്യ സംഘടന പ്രതിനിധി മാർ​ഗരറ്റ് ഹാരിസ് വ്യക്തമാക്കിയത്. വൈറസ് പുതിയതല്ലെന്നും ലോകാരോ​ഗ്യ സംഘടന ആവർത്തിച്ചു. ചൈനയിലെ രോ​ഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോ​ഗ്യ സംഘടന പ്രതിനിധി വിവരിച്ചത്.

എച്ച്എംപിവി വെെറസ് ; പേടി വേണ്ട, കരുതലും പ്രതിരോധവും പ്രധാനം ; വിദ​ഗ്ധർ പറയുന്നു

യൂറോപ്പ്‌, അമേരിക്ക, വെസ്റ്റ് ഇൻഡീസ്, വെസ്‌റ്റേൺ ആഫ്രിക്ക, മിഡിൽ ആഫ്രിക്ക എന്നിവിടങ്ങളിലും ചില ഏഷ്യൻ രാജ്യങ്ങളിലും ഇൻഫ്ലുവൻസ വർധിക്കുന്നതായും ഡബ്ല്യു എച്ച്‌ ഒ ചൂണ്ടിക്കാട്ടി. ശൈത്യത്തിൽ ശ്വാസകോശ രോഗങ്ങൾ വർധിക്കുന്ന രാജ്യങ്ങളിൽ മുൻനിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ലോകാരോ​ഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.

അതേസമയം എച്ച് എം പി വി വൈറസ് കേസുകൾ പലിയിടങ്ങളിലായി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ജാ​ഗ്രത കർശനമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും ആശുപത്രികളിൽ പ്രത്യേക ഐ സി യു വാർഡുകളടക്കം സജ്ജമാക്കിയിട്ടുണ്ട്. മുൻകരുതലായി നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. മുംബൈയിൽ അടക്കം പുതിയ എച്ച് എം പി വി കേസുകൾ സ്വകാര്യ ലാബുകളിൽ സ്ഥിരീകരിച്ചെന്ന് റിപോർട്ടുകളുണ്ടെങ്കിലും ഇതിനോട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ഹ്യൂമൻ മെറ്റാന്യുമോവൈറസിനെ (എച്ച് എം പി വി) നേരിടുന്നതിൽ ആന്റിബയോട്ടിക്കിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും നന്നായി വെള്ളം കുടിക്കുന്നതും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും പ്രതിരോധിത്തിന് സഹായകരമാകുമെന്നും മുൻ എയിംസ് ഡോക്ടർ  രൺദീപ് ഗുലേറിയ പറഞ്ഞു. ഈ വൈറസ് പുതിയതായി കണ്ടെത്തിയതല്ല. കുറെ കാലമായി ഇവിടെയുള്ളവയാണിത്. സാധാരണയായി ചെറിയ രീതിയിലുള്ള രോ​ഗബാധയ്ക്ക് മാത്രമെ ഇവ കാരണമാകൂ. എങ്കിലും പ്രായമായവരിലും ചെറിയ കുട്ടികളിലും മറ്റ് അസുഖങ്ങളുള്ളവരിലും ഇത് ന്യുമോണിയ പോലുള്ള സങ്കീർണതയിലേക്ക് നയിച്ചേക്കാം. ശ്വാസതടസ്സംമൂലമുള്ള ​ ആശുപത്രിവാസത്തിനും വൈറസ് ബാധ കാരണമാകാമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

പോഷകാഹാരം, ധാരാളം വെള്ളം, ആന്റിബയോട്ടിക് വേണ്ട; എച്ച് എം പി വൈറസിനെ നേരിടാന്‍ നിര്‍ദേശവുമായി എയിംസ് മുൻ ഡോക്ടർ

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്