
മുഖത്തെ എണ്ണമയം ഒരു നിസ്സാര സൗന്ദര്യ പ്രശ്നമല്ല. എത്രയൊക്കെ തുടച്ച് നീക്കാൻ ശ്രമിച്ചാലും അൽപനേരം കഴിയുമ്പോൾ മുഖം വീണ്ടും എണ്ണമയമുള്ളതാകും. മുഖത്ത് എണ്ണമയം കൂടുമ്പോൾ അഴുക്ക് അടിഞ്ഞുകൂടാൻ കാരണമാകുകയും ഇത് പിന്നീട് മുഖക്കുരുവിന് വഴിവയ്ക്കുകയും ചെയ്യും. എണ്ണമയമുള്ള ചർമ്മത്തിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്....
തക്കാളി...
തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയ ഇവ ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്തുവാൻ സഹായകരമാണ്. പ്രകൃതിദത്ത ക്ലെൻസറായി തക്കാളി പ്രവർത്തിക്കുകയും മുഖത്ത് നിന്ന് അധിക എണ്ണ, ബ്ലാക്ക് ഹെഡ്സ്, പാടുകൾ എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു.
ഒരു തക്കാളി പകുതിയായി മുറിച്ച് നന്നായി ഉടച്ചെടുക്കുക. ശേഷം അതിന്റെ നീര് മുഖത്ത് പുരട്ടുക. ഇത് 10-15 മിനുട്ട് നേരം വയ്ക്കുക, ശേഷം മുഖം വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവ ഈ പാക്ക് ഇടാവുന്നതാണ്.
കറ്റാർ വാഴ...
ചർമ്മത്തിന്റെ അധിക എണ്ണമയം നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. മുഖത്തും കഴുത്തിലും കറ്റാർ വാഴ ജെൽ പുരട്ടുക. ഇത് ഉണങ്ങിയ ശേഷം
തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
ഇത് കൂടാതെ, കറ്റാർ വാഴ ഇല കുറച്ച് വെള്ളത്തിൽ തിളപ്പിച്ച് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് അരയ്ക്കാം. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.ചർമ്മത്തിലെ അനാവശ്യ എണ്ണമയം നീക്കുവാനായി ഇത് സഹായിക്കും.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ഇതാ ഒരു കിടിലൻ ജ്യൂസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam