ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമായി മാറിയിരിക്കുകയാണ്. പ്രതിരോധശേഷി എന്നത് ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിലൂടെ അസുഖങ്ങളില്‍ നിന്നൊക്കെ ശരീരം സ്വയം സംരക്ഷിച്ചു കൊള്ളുന്നു. പ്രതിരോധശേഷിക്ക് ഏറ്റവും മികച്ച ഒന്നാണ് വിറ്റാമിന്‍ സി. 

അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമെല്ലാം വിറ്റാമിന്‍ സി സംരക്ഷിക്കുന്നു. ഓറഞ്ച് വിറ്റാമിന്‍ സി സമ്പുഷ്ടമാണെന്ന കാര്യം എല്ലാവർക്കും അറിയാം. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമെല്ലാം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വീട്ടിലുണ്ടാക്കുന്ന ഓറഞ്ച് ജ്യൂസ് തന്നെ കഴിവതും കഴിക്കാന്‍ ശ്രമിക്കുക. 

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ജ്യൂസിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.ഓറഞ്ചും മല്ലിയിലയും കാരറ്റുമാണ് ഈ ജ്യൂസ് തയ്യാറാക്കാൻ വേണ്ടത്. ‌വിറ്റാമിന്‍ സി ക്ക് പുറമേ ബീറ്റാ കരോട്ടിനും വിറ്റാമിന്‍ ബിയും അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. 

മല്ലിയിലയിൽ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഓറഞ്ചും മല്ലിയിലയും കാരറ്റും അടങ്ങിയ ഈ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

ഓറഞ്ച്                     2 എണ്ണം
മല്ലിയില                  ഒരു പിടി
കാരറ്റ് നുറുക്കിയത്  2 എണ്ണം
 നാരങ്ങ ജ്യൂസ്       1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കൂടി അല്‍പം വെള്ളം ചേര്‍ത്ത് ജ്യൂസറില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഉപയോഗിക്കുക. പഞ്ചസാര ചേര്‍ക്കണമെന്നില്ല. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഈ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ​ഗുണം ചെയ്യും.

വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം 'ഗ്രീന്‍ പീസ്'