വെയിലേറ്റുള്ള കരുവാളിപ്പ് മാറ്റാൻ ഇതാ രണ്ട് തരം ഫേസ് പാക്കുകൾ

By Web TeamFirst Published Feb 21, 2020, 10:41 PM IST
Highlights

വേനൽക്കാലത്ത് പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞാൽ അപ്പോൾ തന്നെ മുഖം ‌കരുവാളിക്കും.വെയിലേല്‍ക്കുമ്പോള്‍ ശരീരത്തിനുള്ളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ശരീരം ചര്‍മത്തിലുള്ള മെലാനിന്‍ പിഗ്മെന്റ് കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇതാണ് ശരീരത്തില്‍ കരുവാളിപ്പായി കാണുന്നത്.

സാധാരണഗതിയില്‍ ക്ലന്‍സറുകള്‍ ഉപയോഗിച്ച് കഴുകിയാല്‍ മുഖത്തിന്‍റെ തിളക്കം വീണ്ടെടുക്കാനാകും. കടകളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ പ്രകൃതിദത്ത ക്ലന്‍സറുകള്‍ വീടുകളില്‍ തയ്യാറാക്കുന്നതാണ് ഉത്തമം. പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. വെയിലേറ്റുള്ള കരുവാളിപ്പ് മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകൾ താഴേ ചേർക്കുന്നു...

പപ്പായ ലെമണ്‍ ഫേസ് പാക്ക്...

കണ്ണിന് താഴേയുള്ള കറുത്ത പാട്, വരണ്ട ചര്‍മ്മ എന്നിവ അകറ്റാന്‍ ഏറ്റവും മികച്ച പാക്കാണിത്. പപ്പായ, നാരങ്ങ നീര്, തേന്‍, തെെര്, മുട്ടയുടെ വെള്ള എന്നിവ നല്ല പോലെ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം മുഖത്തിടാം. 15-20 മിനിറ്റ് മുഖത്തിടാം. ഉണങ്ങിയ കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

ഓറഞ്ച് പീൽ ഫേസ് പാക്ക്.... 

ഓറഞ്ച് പീൽ ഫേസ്പാക്ക് ഇടുന്നത് ബ്ലാക്ക്ഹെഡ്സും പൂർണമായി മാറാൻ സഹായിക്കുന്നു. ആദ്യം മൂന്ന് ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിക്കുക. ശേഷം രണ്ട് ടീസ്പൂൺ ഓറഞ്ച് പീൽ പൗഡറും രണ്ട് ടീസ്പൂൺ തെെരും രണ്ട് ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ‍

click me!