മൂത്രത്തിൽ രക്തം കണ്ടാൽ നിസാരമായി കാണരുത്, കാരണം ഇതാണ്
മൂത്രത്തിൽ രക്തം കാണുന്നത്, പിങ്ക് നിറത്തിലുള്ള നേരിയ നിറം പോലും നിസാരമായി കാണരുത്. പല കാരണങ്ങൾ കൊണ്ട് മൂത്രത്തിൽ രക്തം കാണാം. മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയാണ് ഹെമറ്റൂറിയ. ഇത് രണ്ട് രീതിയിൽ കാണുന്നു.

മൂത്രത്തിൽ രക്തം കണ്ടാൽ നിസാരമായി കാണരുത്, കാരണം ഇതാണ്
മൂത്രത്തിൽ രക്തം കാണുന്നത്, പിങ്ക് നിറത്തിലുള്ള നേരിയ നിറം പോലും നിസാരമായി കാണരുത്. പല കാരണങ്ങൾ കൊണ്ട് മൂത്രത്തിൽ രക്തം കാണാം. മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയാണ് ഹെമറ്റൂറിയ. ഇത് രണ്ട് രീതിയിൽ കാണുന്നു.
മൈക്രോസ്കോപ്പിക് ഹെമറ്റൂറിയ, രക്തത്തിന്റെ അളവ് വളരെ കുറവായതിനാൽ അത് കാണാൻ ഒരു മൈക്രോസ്കോപ്പ് ആവശ്യമാണ്
ഒന്ന് മൈക്രോസ്കോപ്പിക് ഹെമറ്റൂറിയ, രക്തത്തിന്റെ അളവ് വളരെ കുറവായതിനാൽ അത് കാണാൻ ഒരു മൈക്രോസ്കോപ്പ് ആവശ്യമാണ്. മറ്റൊന്ന് ഗ്രോസ് ഹെമറ്റൂറിയ, മൂത്രത്തിന്റെ നിറം മാറുന്നതിനാൽ ആർക്കും പരിശോധനകളില്ലാതെ അത് കണ്ടെത്താൻ കഴിയും.
മൈക്രോസ്കോപ്പിക് ഹെമറ്റൂറിയ പ്രത്യേകിച്ച് സാധാരണമാണ്.
മൂത്രാശയ പ്രശ്നങ്ങൾക്ക് വിലയിരുത്തപ്പെട്ട 20 ശതമാനത്തിലധികം ആളുകളുടെ മൂത്രത്തിൽ ഒരു നിശ്ചിത അളവിൽ രക്തം കാണപ്പെടുന്നുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. മൈക്രോസ്കോപ്പിക് ഹെമറ്റൂറിയ പ്രത്യേകിച്ച് സാധാരണമാണ്. മുതിർന്നവരിൽ 2 ശതമാനം മുതൽ 30 ശതമാനം വരെ ആളുകളിൽ ഇത് കണ്ടെത്താൻ കഴിയും.
കടുത്ത പനി, മൂത്രത്തിൽ കൂടുതൽ പതയും നിറവ്യത്യാസവും കാണുക എന്നിവ ഹെമറ്റൂറിയയുടെ മറ്റ് ലക്ഷണങ്ങളാണ്.
മൂത്രമൊഴിക്കുമ്പോൾ നീറ്റൽ അനുഭവപ്പെടുക, അടിവയറ്റിലെ വേദന, അണുബാധയുമായി ബന്ധപ്പെട്ട കേസുകളിൽ ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, കടുത്ത പനി, മൂത്രത്തിൽ കൂടുതൽ പതയും നിറവ്യത്യാസവും കാണുക എന്നിവ ഹെമറ്റൂറിയയുടെ മറ്റ് ലക്ഷണങ്ങളാണ്.
സാധാരണയായി എരിച്ചിൽ അല്ലെങ്കിൽ വേദന അനുഭവപ്പെടുന്നത് മൂത്രത്തിൽ രക്തം കാണുന്നതിന്റെ ലക്ഷണമാണ്.
മൂത്രാശയ അണുബാധകൾ (UTIs): ഇവ മൂത്രാശയ പാളിക്ക് വീക്കം വരുത്തുകയും രക്തം എളുപ്പത്തിൽ പുറത്തുവരികയും ചെയ്യുന്നു. സാധാരണയായി എരിച്ചിൽ അല്ലെങ്കിൽ വേദന അനുഭവപ്പെടുന്നത് മൂത്രത്തിൽ രക്തം കാണുന്നതിന്റെ ലക്ഷണമാണ്.
വൃക്കയിലോ മൂത്രാശയത്തിലോ കല്ലുകൾ കാണുന്നതും മൂത്രത്തിൽ രക്തം കാണുന്നതിന്റെ ലക്ഷണമാണ്.
വൃക്കയിലോ മൂത്രാശയത്തിലോ കല്ലുകൾ കാണുന്നതും മൂത്രത്തിൽ രക്തം കാണുന്നതിന്റെ ലക്ഷണമാണ്. വൃക്ക അണുബാധ, മൂത്രസഞ്ചി വീക്കം (സിസ്റ്റൈറ്റിസ്): മൂത്രസഞ്ചിയിലെ ആവരണത്തിലെ അണുബാധ ഹെമറ്റൂറിയയിലേക്ക് നയിച്ചേക്കാം.
പ്രോസ്റ്റേറ്റ് മൂത്രസഞ്ചിയിൽ അമർത്തി മൂത്രമൊഴിക്കുമ്പോൾ രക്തസ്രാവത്തിന് കാരണമാകും.
വലുതായ പ്രോസ്റ്റേറ്റ് (BPH): പുരുഷന്മാരിൽ, വലുതായ പ്രോസ്റ്റേറ്റ് മൂത്രസഞ്ചിയിൽ അമർത്തി മൂത്രമൊഴിക്കുമ്പോൾ രക്തസ്രാവത്തിന് കാരണമാകും.

