മുടി കൊഴിച്ചിൽ തടയാൻ ഈ മൂന്ന് ഹെയർ പാക്കുകൾ പരീക്ഷിച്ച് നോക്കൂ

By Web TeamFirst Published Nov 8, 2020, 3:41 PM IST
Highlights

മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിയില്ലെങ്കില്‍ മുടികൊഴിച്ചില്‍ കൂടാം. താരനും മുടികൊഴിച്ചിലും കുറയ്ക്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ഹെയർ പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

മുടികൊഴിച്ചില്‍ പലര്‍ക്കും വലിയ പ്രശ്‌നമാണ്. മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിയില്ലെങ്കില്‍ മുടികൊഴിച്ചില്‍ കൂടാം. താരനും മുടികൊഴിച്ചിലും കുറയ്ക്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ഹെയർ പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്...

തേൻ - ഒലിവ് എണ്ണയും...

മുടിയുടെ ആരോ​ഗ്യത്തിനും ഏറ്റവും മികച്ചതാണ് തേനും ഒലിവ് ഓയിലും. രണ്ട് ടീസ്പൂൺ തേനും നാല് ടീസ്പൂൺ ഒലിവ് എണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് മുടിയിൽ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.

 

 

 മയോണൈസും മുട്ടയും...

മുടിയിൽ ഈർപ്പം നിലനിർത്തുന്നതിനും, മുടി പൊട്ടുന്നത് തടയുന്നതിനുമുള്ള ചില സംയുക്തങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മയോണൈസിൽ ചെറിയ അളവിൽ മുട്ട അടങ്ങിയിട്ടുണ്ടെങ്കിലും മുട്ടകൾ ചേർക്കുന്നത് മുടിക്ക് കൂടുതൽ പോഷകങ്ങൾ നൽകുന്നു. മുട്ടയിൽ പ്രോട്ടീൻ കൂടുതലുള്ളതിനാൽ മുടി കട്ടിയാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. മുട്ടയിൽ പ്രോട്ടീൻ കൂടുതലുള്ളതിനാൽ മുടി കട്ടിയാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. 

 



ഒരു പാത്രത്തിൽ രണ്ട് മുട്ടയും അഞ്ച് ടീസ്പൂൺ മയോണൈസും ചേർത്ത് കുഴമ്പ് പരുവത്തിൽ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് ഒലിവ് എണ്ണ ചേർക്കുക. ശേഷം ഇത് മുടിയിൽ തേച്ച് പിടിപ്പിക്കുക.  ഏകദേശം 20 മിനിറ്റ് നേരം തേച്ചിടുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

നാരങ്ങ ഹെയർ പാക്ക്...

വിറ്റാമിൻ സി ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഏറെ നല്ലതാണ്.  താരൻ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ കണ്ടീഷനർ അനുയോജ്യമാണ്, കാരണം ഇതിൽ ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ ഉണ്ട്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

 


 

നാരങ്ങ നീരും വെള്ളവും ചേർത്ത് തല കഴുകുന്നത് ശീലമാക്കുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഈ പാക്ക് ഏറെ സഹായിക്കും.  

തലമുടി കൊഴിച്ചിൽ തടയാൻ ആറ് കാര്യങ്ങൾ...

click me!