Latest Videos

മുഖത്തെ കരുവാളിപ്പ് മാറാൻ തേൻ ഈ രീതിയിൽ ഉപയോ​ഗിക്കൂ

By Web TeamFirst Published Nov 23, 2020, 8:56 PM IST
Highlights

തേൻ ആന്‌റി ബാക്ടീരിയൽ ആയതിനാൽ മുഖക്കുരു തടയുന്നതിനും ഏറെ ഫലപ്രദമാണ്. മുഖസൗന്ദര്യത്തിനായി തേൻ ഏതെല്ലാം രീതിയിൽ ഉപയോ​​ഗിക്കാമെന്ന് നോക്കാം...

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ചര്‍മ്മത്തിലെ കറുപ്പ്. ഇരുണ്ട നിറം പല വിധത്തില്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയാണ് പലപ്പോഴും ചെയ്യുക. എന്നാല്‍ ഇതിന് മികച്ച പരിഹാരമാണ് തേൻ. ചർമ്മത്തിലെ , അഴുക്ക് നീക്കം ചെയ്യാൻ തേൻ സഹായിക്കുന്നു. തേൻ ആന്‌റി ബാക്ടീരിയൽ ആയതിനാൽ മുഖക്കുരു തടയുന്നതിനും ഏറെ ഫലപ്രദമാണ്. മുഖസൗന്ദര്യത്തിനായി തേൻ ഏതെല്ലാം രീതിയിൽ ഉപയോ​​ഗിക്കാമെന്ന് നോക്കാം...

ഒന്ന്...

രണ്ട് സ്പൂണ്‍ തേന്‍ ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. മുഖത്തിന് തിളക്കവും മൃദുലതയും ലഭിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് സൗന്ദര്യത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.

രണ്ട്...

പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തുളസി നീര് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് മാത്രമല്ല കവിളിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എല്ലാ ദിവസവും രണ്ട് നേരം ഒരു സ്പൂണ്‍ തേനും തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് നിറം വർദ്ധിപ്പിക്കാൻ സഹായകമാകും.

മൂന്ന്...

ഓട്സും തേനും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുന്നത് ഇരുണ്ട നിറം അകറ്റാൻ സഹായിക്കും. 15 മിനിട്ട് കഴിഞ്ഞ് ചൂടു വെള്ളത്തില്‍ കഴുകുക. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

click me!