മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ മൂന്ന് ഈസി ടിപ്സ്

By Web TeamFirst Published Apr 30, 2020, 7:57 PM IST
Highlights

പോഷകാഹാരത്തിന്റെ കുറവ്, താരന്‍, വിളര്‍ച്ച, വിറ്റാമിന്‍-ബിയുടെ കുറവ്, സ്‌ട്രെസ്, ഹൈപ്പോതൈറോയിഡിസം, കീമോതെറാപ്പി അങ്ങനെ പലതുമാകാം മുടി കൊഴിയുന്നതിന്‌ പിന്നിലെ കാരണങ്ങൾ. നമ്മുടെ ചില ശീലങ്ങൾ മുടിയുടെ ദുർബലാവസ്ഥയ്ക്കും കൊഴിച്ചിലിനും കാരണമാകാം.

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പുരുഷനെയും സ്ത്രീയെയും ഒരുപോലെ ബാധിക്കുന്ന മുടികൊഴിച്ചിലിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. പോഷകാഹാരത്തിന്റെ കുറവ്, താരന്‍, വിളര്‍ച്ച, വിറ്റാമിന്‍-ബിയുടെ കുറവ്, സ്‌ട്രെസ്, ഹൈപ്പോതൈറോയിഡിസം, കീമോതെറാപ്പി അങ്ങനെ പലതുമാകാം മുടി കൊഴിയുന്നതിന്‌ പിന്നിലെ കാരണങ്ങൾ. നമ്മുടെ ചില ശീലങ്ങൾ മുടിയുടെ ദുർബലാവസ്ഥയ്ക്കും കൊഴിച്ചിലിനും കാരണമാകാം. വേണ്ട വിധത്തിൽ ശ്രദ്ധ നൽകിയാൽ മാത്രമേ മുടികൊഴിച്ചിൽ പരിഹരിക്കാൻ കഴിയുകയുള്ളൂ. മുടികൊഴിച്ചിൽ കുറയ്ക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

മുടിയുടെ അഴകിനും ആരോഗ്യത്തിനും വെളുത്തുള്ളി...

മുട്ട...‌

മുടികൊഴിച്ചിൽ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ള. പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട മുടിയ്ക്ക് നല്ലൊരു ഹെയർ പാക്കാണെന്ന് പറയാം. ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂൺ ഒലീവ് ഓയിൽ, ഒരു ടീസ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് നല്ല പോലെ മിശ്രിതമാക്കുക. 20 മിനിറ്റ് തലയിൽ പുരട്ടുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.

​ഗ്രീൻ ടീ...

 മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ​ഗ്രീൻ ടീ. രണ്ട് ​ഗ്രീൻ ടീ ബാ​ഗ് ഒരു കപ്പ് ചൂടുവെള്ളത്തിലിട്ട് വയ്ക്കുക.  തണുത്ത് കഴിഞ്ഞാൽ ഈ വെള്ളം തലയിൽ ഒഴിച്ച് 15 മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

കറ്റാർവാഴ ജെൽ...

മുടി ബലമുള്ളതാക്കാനും മുടികൊഴിച്ചിൽ കുറയ്ക്കാനും കറ്റാർവാഴ ജെൽ മികച്ചൊരു പ്രതിവിധിയാണ്. മൂന്നോ നാലോ ടീസ്പൂൺ കറ്റാർവാഴ ജെൽ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയുക.


 

click me!