അസിഡിറ്റി അലട്ടുന്നുണ്ടോ? എങ്കിൽ ഇതാ വീട്ടിലുണ്ട് പരിഹാരം...

Published : Jul 07, 2019, 09:59 AM ISTUpdated : Jul 07, 2019, 10:22 AM IST
അസിഡിറ്റി അലട്ടുന്നുണ്ടോ? എങ്കിൽ ഇതാ വീട്ടിലുണ്ട് പരിഹാരം...

Synopsis

പല കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്.  തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മർദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങൾ. അസിഡിറ്റി അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് മാർ​ഗങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്..    

ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. പല കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്.  തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മർദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങൾ. അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകാറുണ്ട്.‌ എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. 

അസിഡിറ്റി പലരും വലിയൊരു രോ​ഗമായാണ് കാണുന്നത്. നിങ്ങൾ സ്വയം ശ്രദ്ധിച്ചാൽ മാത്രമേ അസിഡിറ്റി കുറയ്ക്കാനാകൂ എന്നാണ് ന്യൂട്രീഷനിസ്റ്റായ അൻഷുൽ ജയ്ഭരത് പറയുന്നത്. അസിഡിറ്റി അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് മാർ​ഗങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ഒന്ന്...

ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും മികച്ചതാണ് ജീരകം. ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ച ശേഷം അര ടീസ്പൂൺ ജീരകം കഴിക്കുന്നത് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റായ അൻഷുൽ പറയുന്നു. ജീരകം കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാൻ ​ഗുണം ചെയ്യും. ദിവസവും ചായ കുടിക്കുന്നവരാണ് നമ്മൾ. ചായയിൽ ഒരു നുള്ള് ജീരകം ചേർക്കുന്നത് അസിഡിറ്റിയ്ക്ക് നല്ലൊരു മരുന്നാണെന്ന് അദ്ദേഹം പറയുന്നു.

രണ്ട്...

കറുവപ്പട്ട‌ ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുമെന്നാണ് ന്യൂട്രീഷനിസ്റ്റ്  അൻഷുൽ പറയുന്നത്. ദിവസവും ഒരു ​ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ആർത്തവസമയത്തെ അസ്വസ്ഥകൾ അകറ്റാനും നല്ലൊരു പ്രതിവിധിയാണ് കറുവപ്പട്ട‌ വെള്ളം. 

മൂന്ന്...

​ദിവസവും രണ്ടോ മൂന്നോ ​ഗ്രാമ്പൂ കഴിക്കുന്നത് അസിഡിറ്റിയ്ക്ക് നല്ലൊരു പ്രതിവിധിയാണെന്ന് ന്യൂട്രീഷനിസ്റ്റ് അൻഷുൽ പറയുന്നു. ദിവസവും ​ഗ്രാമ്പ‌ു പൊടിച്ച് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കുന്നു. ഗ്രാമ്പൂ വെള്ളത്തിലോ ചായയിലോ ചേർത്ത് കഴിക്കാവുന്നതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ