ചുമ മാറാൻ ഇതാ ആറ് വഴികൾ...

By Web TeamFirst Published Jan 9, 2020, 5:44 PM IST
Highlights

കാലാവസ്ഥയുടെ മാറ്റം കൊണ്ടോ അല്ലാതെയോ ചുമ ഉണ്ടാകാം. ചുമ പ്രധാനമായും രണ്ട് രീതിയിലാണ് ഉണ്ടാവുക. ഒന്നെങ്കിൽ കഫത്തോട് കൂടിയുള്ള ചുമ, രോഗാണുബാധയെ തുടര്‍ന്നാണ് ഉണ്ടാവുക. എന്നാല്‍ വരണ്ട ചുമയ്ക്കാകട്ടെ പല കാരണങ്ങളും ഉണ്ടാകാം.

ചുമയ്‌ക്കുള്ള കാരണങ്ങൾ പലതാണ്. ചുമ പിടിപെടാൻ പ്രത്യേക സമയമൊന്നും വേണ്ട. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. ചുമ വന്നാൽ, ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്...

ചുക്ക്...

ചുക്ക്, ജീരകം, പഞ്ചസാര എന്നിവ സമം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ചുമ ശമിക്കും. ചുക്ക്, ശര്‍ക്കര, എള്ള് ഇവ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

തുളസിയില...

തുളസിയില ചുമ മാറാന്‍ നല്ല മരുന്നാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക. ഇടയ്ക്കിടെ കുടിക്കുന്ന് തൊണ്ടവേദന, ചുമ, കഫക്കെട്ട് എന്നിവ മാറാൻ സഹായിക്കും. 

തേന്‍...

തേന്‍ തൊണ്ടവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ്. നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ തേനും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. ഒരു സ്പൂണ്‍ തേന്‍ മാത്രമായി കഴിക്കുന്നതും നല്ലതാണ്.
‌‌
പുതിനയില...

കഫക്കെട്ടും ചുമയും മാറാൻ ഏറെ നല്ലതാണ് പുതിനയില. പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുന്നത് ജലദോഷം, തൊണ്ടവേദന എന്നിവ എളുപ്പം കുറയ്ക്കാൻ സഹായിക്കുന്നു. പുതിനയില അല്ലാതെ കഴിക്കുന്നതും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. 

സൂപ്പ്...

ചുമ മാറാൻ വളരെ നല്ലതാണ് സൂപ്പ്. ചിക്കനോ വെജിറ്റബിളോ ഏത് സൂപ്പായാലും ചെറുചൂടോടെ കുടിക്കുന്നത് ചുമ കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

ഉപ്പ് വെള്ളം...

ഉപ്പ് വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ആശ്വാസമേകും. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് വേണം കൊള്ളാന്‍.


 

click me!