മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ

Published : Apr 21, 2019, 09:32 PM ISTUpdated : Apr 21, 2019, 09:35 PM IST
മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ

Synopsis

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. ഇലക്കറികൾ, പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. രാവിലെ ഉണർന്നാൽ ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. 

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറിന് അസ്വസ്ഥത നല്‍കുക മാത്രമല്ല, പലതരം അസുഖങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് മലബന്ധം.ശരിയായ രീതിയിലുള്ള ഭക്ഷണം കഴിച്ചാൽ മലബന്ധം നിസാരം അകറ്റാം. മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ ഇതാ...

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക...

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. ഇലക്കറികൾ, പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. രാവിലെ ഉണർന്നാൽ ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. 

വെള്ളം ധാരാളം കുടിക്കുക...

ശരീരത്തിൽ ജലാംശം കുറയുമ്പോൾ മലബന്ധം ഉണ്ടാകുന്നു. മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ വെള്ളം ധാരാളം കുടിക്കുക. കുടലിന്റെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമായ ഒന്നാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് അത്യാവശ്യമായ ഒന്നു തന്നെയാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നതും ദഹനത്തിനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ഉണക്കമുന്തിരി കഴിക്കാം....

മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് ഉണക്കമുന്തിരി. ദിവസവും ചെറുചൂടുവെള്ളത്തിൽ അൽപം ഉണക്കമുന്തിരി ചേർത്ത് തിളപ്പിച്ച ശേഷം കുടിക്കുന്നത് മലബന്ധ പ്രശ്നവും ​ഹൃദ്രോ​ഗങ്ങളും തടയാം. ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. കണ്ണ് രോഗങ്ങൾക്കും , പല്ലിന്‍റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ