ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലബന്ധം അകറ്റാം

By Web TeamFirst Published Oct 24, 2020, 12:42 PM IST
Highlights

തുടര്‍ച്ചയായ മലബന്ധം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തെറ്റായ ഭക്ഷണശീലം, വ്യായാമക്കുറവ്, ചില മരുന്നുകളുടെ ഉപയോ​ഗം ഇങ്ങനെ പലകാരണങ്ങൾ കൊണ്ടാണ് മലബന്ധം ഉണ്ടാകുന്നത്. തുടര്‍ച്ചയായ മലബന്ധം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

നിർജ്ജലീകരണം മലബന്ധത്തിലേക്ക് നയിക്കാം. ഇത് തടയുന്നതിന്, ആവശ്യത്തിന് വെള്ളം കുടിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക. 

രണ്ട്...

നാരുകൾ അഥവ ഫെെബർ അടങ്ങിയ ഭക്ഷണം ധാരാളമായി ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യം എന്നിവയില്‍ നാരുകള്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. 

 

 

മൂന്ന്...

പതിവായി വ്യായാമം ചെയ്യുന്നത് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. ദിവസവും നടക്കുന്നതും ലഘു വ്യായാമങ്ങള്‍ ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.

നാല്...

വാഴപ്പഴം കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വാഴപ്പഴത്തിലുള്ള പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ദിവസവും കിടക്കും മുന്‍പ് ഒരു വാഴപ്പഴം കഴിക്കുന്നത് മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വാഴപ്പഴം ഏറെ നല്ലതാണ്. 

 

 

അഞ്ച്...

മലബന്ധം തടയാൻ ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. രാത്രി ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ക്കാനിട്ട ശേഷം രാവിലെ ആ വെള്ളം കുടിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും. ഉണക്കമുന്തിരി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.

ആറ്...

ഇഞ്ചി ചായ പൊതുവേ ആരോ​ഗ്യത്തിന് മികച്ചതാണെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. മലബന്ധ പ്രശ്നമുള്ളവർ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കുക. ഇത് മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഏറെ നല്ലതാണ്. മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കും.

മധുരം കഴിക്കുമ്പോള്‍ ചിലര്‍ അല്‍പം കരുതേണ്ടതുണ്ട്; അറിയാം ഇക്കാര്യങ്ങള്‍...

click me!