ഗ്യാസ് ട്രബിൾ അലട്ടുന്നുണ്ടോ; ഇതാ അടുക്കളയിലുണ്ട് മൂന്ന് മരുന്നുകൾ

Web Desk   | Asianet News
Published : Mar 03, 2020, 08:44 PM ISTUpdated : Mar 03, 2020, 08:51 PM IST
ഗ്യാസ് ട്രബിൾ അലട്ടുന്നുണ്ടോ; ഇതാ അടുക്കളയിലുണ്ട് മൂന്ന് മരുന്നുകൾ

Synopsis

വയറ്റിൽ ഗ്യാസ് കയറുന്നതോടെ പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക. വയറുവേദന, വയർ വീർക്കൽ, നെഞ്ചെരിച്ചിൽ എന്നു തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് ട്രബിൾ മൂലം ഉണ്ടാകാം.

ജീവിതത്തിൽ ഒരു തവണയെങ്കിലും ഗ്യാസ് ട്രബിൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ആരും ഉണ്ടാകില്ല.ആഹാരത്തിലെ ക്രമക്കേടുകൾ, ദഹനപ്രശ്‌നങ്ങൾ, ഉറക്കക്കുറവ് തുടങ്ങി മാനസിക പിരിമുറുക്കങ്ങൾ വരെ ആദ്യം ബാധിക്കുന്നത് വയറിനെയാകും. 

വയറ്റിൽ ഗ്യാസ് കയറുന്നതോടെ പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക. വയറുവേദന, വയർ വീർക്കൽ, നെഞ്ചെരിച്ചിൽ എന്നു തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് ട്രബിൾ മൂലം ഉണ്ടാകാം. ഗ്യാസ് ട്രബിൾ അകറ്റാൻ ഇതാ വീട്ടിൽ തന്നെ ചില വഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.....

ഒന്ന്...

നാട്ടിന്‍പുറങ്ങളിലെ മരുന്നാണ് അയമോദകം എന്നു പറയാം. അയമോദകം അല്‍പം ദിവസവും കഴിക്കുന്നത് അല്ലെങ്കില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. പലരേയും അലട്ടുന്ന ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. അയമോദകം ഗ്യാസ് ട്രബിൾ ഇല്ലാതാക്കാൻ നല്ലൊരു ഉപാധിയാണെന്ന് നുട്രീഷനിസ്റ്റ് ഡോ. അഞ്ജു സൂദ് പറയുന്നു. ദഹനത്തെ സഹായിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസുകൾ സ്രവിപ്പിക്കുന്ന തൈമോൾ എന്ന സംയുക്തമാണ് അയമോദകത്തിൽ അടങ്ങിയിരിക്കുന്നത്. അര ടീസ്പൂൺ അയമോദകം വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഗ്യാസ് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

രണ്ട്....

​ഗ്യാസ് ട്രബിൾ അകറ്റാൻ മറ്റൊരു മരുന്നാണ് ജീരക വെള്ളം. ജീരകത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ഭക്ഷണം നന്നായി ദഹിക്കാൻ സഹായിക്കുകയും അങ്ങനെ അമിത വായു ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഒരു ടേബിൾ സ്പൂൺ ജീരകം എടുത്ത് രണ്ട് കപ്പ് വെള്ളത്തിൽ 10-15 മിനിറ്റ് തിളപ്പിക്കുക. ഭക്ഷണം കഴിച്ചതിനുശേഷം ഈ വെള്ളം കുടിക്കാമെന്ന് ഡോ. അഞ്ജു സൂദ് പറയുന്നു. 

മൂന്ന്...

 ഒരു ടീസ്പൂൺ ഇഞ്ചി അരച്ച് ഒരു ടീസ്പൂൺ നാരങ്ങ നീരുമായി ചേർത്ത് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ​ഗ്യാസ് ട്രബിൾ കുറയ്ക്കാൻ സഹായിക്കും. ഇഞ്ചി ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് ഗ്യാസ് അകറ്റാനുള്ള മികച്ചൊരു മരുന്നാണ്. ഇഞ്ചി ഒരു കാർമിനേറ്റീവ് അഥവാ വായു പ്രശ്നത്തിന് ശമനം നൽകുന്ന ഏജന്റ് ആയാണ് പ്രവർത്തിക്കുന്നത്.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബയോട്ടിന്റെ കുറവ് ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് നിപ വൈറസ് ബാധ ; പകരുന്നത് എങ്ങനെ? രോഗ ലക്ഷണങ്ങളറിയാം