അസിഡിറ്റി തടയാൻ ഇതാ മൂന്ന് വഴികൾ

Web Desk   | Asianet News
Published : Aug 29, 2021, 09:27 PM ISTUpdated : Aug 29, 2021, 09:35 PM IST
അസിഡിറ്റി തടയാൻ ഇതാ മൂന്ന് വഴികൾ

Synopsis

ചായ, കാപ്പി, സോഫ്റ്റ്ഡ്രിങ്കുകള്‍, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പീസ, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.

അസിഡിറ്റി പ്രശ്നം അനുഭവിക്കാത്തവർ ആരും ഉണ്ടാകില്ല. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറുവേദന, മറ്റ് ലക്ഷണങ്ങൾ എന്നിവ അസിഡിറ്റിയുടേതാണ്. കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍ , ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍ , അമിതാഹാരം, തുടങ്ങിയ ഭക്ഷണശീലങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും.

ചായ, കാപ്പി, സോഫ്റ്റ്ഡ്രിങ്കുകള്‍, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പീസ, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അസിഡിറ്റി അകറ്റുന്നതിനും ദഹനപ്രക്രിയയെ സഹായിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മാ‍​ർ​ഗങ്ങൾ പരിച്ചയപ്പെടാം...

ഒന്ന്...

അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാൻ പുതിന ഇല സഹായിക്കും. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അസിഡിറ്റി നിയന്ത്രിക്കാൻ പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ​ഫലപ്രദമാണ്.

രണ്ട്...

ദഹന, കുടൽ സംബന്ധമായ അസുഖങ്ങൾ മാറ്റാൻ കഴിയുന്ന ചേരുവകയാണ് ഇഞ്ചി. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. 1 ടീസ്പൂൺ വീതം ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂൺ തേൻ എന്നിവ ചെറുചൂടുവെളളത്തിൽ ചേർത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ​ഗുണം ചെയ്യും.

മൂന്ന്...

കറുവപ്പട്ട അസിഡിറ്റിയെ തടയുന്നതിന് സ്വാഭാവിക ആന്റാസിഡായി പ്രവർത്തിക്കുന്നു. കറുവാപ്പട്ടയിൽ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകൾ ഭേദമാക്കാൻ കറുവാപ്പട്ട ഇട്ട ചായ കുടിക്കുന്നത് നല്ലതാണ്.

കണ്ണിന്റെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഹെൽത്തി സാലഡുകൾ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
 

PREV
click me!

Recommended Stories

അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്