അസിഡിറ്റി അലട്ടുന്നുണ്ടോ? ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കാം

By Web TeamFirst Published Oct 10, 2021, 7:46 AM IST
Highlights

ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങൾ, മാനസിക സമ്മർദ്ദം, പുകവലി, മദ്യപാനം എന്നിവയെല്ലാം അസിഡിറ്റിയ്ക്ക് കാരണമാകുന്നു. അസിഡിറ്റി അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

അസിഡിറ്റി (acidity) പലരേയും അലട്ടുന്ന പ്രശ്നമാണ്. ഉദരഗ്രന്ഥികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും(Ulcer) പിന്നീട് അതിലും ഗുരുതരമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ തുടക്കത്തിൽ തന്നെ ഏറെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് അസിഡിറ്റി. ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങൾ, മാനസിക സമ്മർദ്ദം(Stress), പുകവലി(smoking), മദ്യപാനം എന്നിവയെല്ലാം അസിഡിറ്റിയ്ക്ക് കാരണമാകുന്നു. അസിഡിറ്റി അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

ഒന്ന്...

എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് അസിഡിറ്റി തടയാൻ ആദ്യം ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത്. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക.

രണ്ട്...

എല്ലാ ദിവസവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കി ഇടയ്ക്കിടയ്ക്ക് പഴങ്ങൾ കഴിക്കാം. 

മൂന്ന്...

ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ആഹാരം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കാം.

നാല്...

ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാല്‍ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാന്‍ കാരണമാവുകയും ചെയ്യും.

അഞ്ച്...

ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും. 

ആറ്...

അമിതവണ്ണവും അസിഡിറ്റിയ്ക്ക് ഒരു കാരണമാണ്. അതിനാല്‍ തന്നെ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനോടൊപ്പം വ്യായാമം ചെയ്യുന്നതും അസിഡിറ്റി തടയാന്‍ സഹായിക്കും.

ഏഴ്...

ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക. 

കാലുവേദനയും ചില സന്ദർഭങ്ങളിൽ ഹൃദയം അപകടത്തിലാണെന്ന സൂചനയാകാം നൽകുന്നത്...

click me!