സ്തനാർബുദം; അറിഞ്ഞിരിക്കേണ്ട ചിലത്...

By Web TeamFirst Published Oct 9, 2021, 10:41 PM IST
Highlights

സ്തനാര്‍ബുദം വളരെ നേരത്തേ തന്നെ കണ്ടെത്താന്‍ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ ഇത് തിരിച്ചറിയാം.

സ്ത്രീകളിൽ കണ്ട് വരുന്ന കാൻസറുകളിലൊന്നാണ് സ്തനാർബുദം (breast cancer). ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിൽ ആണ് സ്തനാർബുദത്തെ ഇന്ന് ഡോക്ടർമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിൽ ഉണ്ടാവുന്ന ചില ജനിതകവ്യതിയാനങ്ങളാണ് അർബുദരോഗബാധയ്ക്കുള്ള പ്രധാന കാരണം. 

ഇന്ത്യയിൽ, ഓരോ 4 മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാർബുദം കണ്ടെത്തുകയും ഓരോ 8 മിനിറ്റിലും ഒരാൾ സ്തനാർബുദം മൂലം മരിക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. സ്തനാർബുദം വളരെ നേരത്തേ തന്നെ കണ്ടെത്താൻ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ ഇത് തിരിച്ചറിയാം.

മാറിന്റെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങൾ,നിറവ്യത്യാസം, വിവിധ വലിപ്പത്തിലുള്ള മുഴകൾ, ചർമത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും കുത്തുകൾ പോലുള്ള പാടുകളും. മുലക്കണ്ണ് ഉൾവലിയുക, സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങൾ വരുക, കക്ഷത്തിൽ കാണുന്ന തടിപ്പ് എന്നിവയാണ് സ്തനാർബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

45 വയസ്സിനു ശേഷം സ്തനാർബുദ സാധ്യത വളരെയധികം വർധിക്കുന്നു. ആർത്തവവിരാമമാകുന്നത് വരെ ഈ പ്രവണത തുടരുന്നു. സ്തനാർബുദരോഗങ്ങളിൽ സ്ത്രീ ഹോർമോണുകൾക്ക് നിർണായക പങ്കുണ്ട്. വളരെ നേരത്തെയുള്ള ആർത്തവം, വൈകിയുള്ള ആർത്തവ വിരാമം എന്നിവ പ്രതികൂലഘടങ്ങളാണ്. 35 വയസ്സിനു മുകളിലുള്ള ഗർഭ ധാരണവും പ്രസവവും പ്രതികൂല ഘടങ്ങളാണ്. 

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

1. പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണ ശൈലി, കൊഴുപ്പ് കൂടുതലായി ഉപയോഗിക്കുന്നത് കുറയ്ക്കുക.

2.പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ശരീരഭാരം കാത്തുസൂക്ഷിക്കാൻ സാധിക്കും.

3. പുകവലിക്കുകയോ അമിതമായി മദ്യപിക്കുകയോ ചെയ്യരുത്.

click me!