'അകാലനര' ഒഴിവാക്കാൻ ചെയ്യേണ്ടത്; ഇതാ നാല് വഴികൾ

By Web TeamFirst Published May 16, 2020, 8:33 PM IST
Highlights

ചെറുപ്പക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് 'അകാലനര'. പലപ്പോഴും ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് പലരും. 

ചെറുപ്പത്തിലെ മുടി നരയ്ക്കുന്നത് ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്നൊരു കാര്യമാണ്. പലപ്പോഴും ഇതിനു ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് പലരും. ഇത് അകാലനരയ്ക്ക് വീണ്ടും ആക്കം കൂട്ടും. അകാലനരയ്ക്ക് പലവിധ മരുന്നുകളും എണ്ണകളും ഉപയോഗിക്കുന്നത് ഈ പ്രശ്നം രൂക്ഷമാക്കാം. 'അകാലനര' മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന നാല് എളുപ്പ വഴികൾ ഏതൊക്കെയാണെന്ന് നോക്കാം... 

നെല്ലിക്ക ജ്യൂസ്...

ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് ഇത്. നെല്ലിക്കയുടെ നീര് കുടിക്കുന്നത് മുടി വളരാന്‍ സഹായിക്കുന്നു. നെല്ലിക്ക ജ്യൂസിൽ അൽപം ഉലുവ പൊടി ചേർത്ത് തലയിൽ പുരട്ടുന്നത് അകാലനര ഇല്ലാതാക്കാൻ സഹായിക്കും.

കടും ചായ...

ഒരു ടീസ്പൂൺ തേയില ചേർത്ത് വെള്ളം തിളപ്പിക്കുക. ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പിടുക. തണുത്ത ശേഷം ഈ വെള്ളം ഉപയോ​ഗിച്ച് തല കഴുകുക. കടും ചായയിൽ മുടി കഴുകുന്നത് സ്വാഭാവിക തിളക്കവും നിറവും നിലനിർത്താൻ സഹായിക്കും. 

കാപ്പി പൊടിയും ഹെന്നയും...

ഒരു ടീസ്പൂൺ കാപ്പി പൊടി ചേർത്ത് വെള്ളം നല്ല പോലെ തിളപ്പിക്കുക. ശേഷം അതിലേക്ക് അൽപം ഹെന്ന പൗഡർ ചേർക്കുക. ഇത് തണുത്ത ശേഷം തലയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. നര മാറാൻ മാത്രമല്ല, മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാനും സഹായിക്കും.

സവാള...

സവാള നീരും വെളിച്ചെണ്ണയും ചേർത്ത് നല്ല പോലെ മിശ്രിതമുണ്ടാക്കുക. ഇത് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 10 മിനിറ്റ് കഴിഞ്ഞാൽ കഴുകി കളയുക. ഇതിലുള്ള വിറ്റാമിൻ സി യും ഫോളിക് ആസിഡുമാണ് മുടി നരയ്ക്കുന്നത് തടയാൻ സഹായിക്കുന്നത്. 

മുടി കൊഴിച്ചില്‍ തടയാന്‍ വീട്ടില്‍ തയ്യാറാക്കാം രണ്ട് മാസ്‌കുകള്‍....

click me!