
മുഖത്തെ കരുവാളിപ്പ്, മുഖക്കുരുവിന്റെ പാട്, കറുത്തപാടകൾ, ബ്ലാക്ക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങളും പലരിലും കണ്ട് വരുന്നു. മലിനീകരണവും പൊടിയും മോശം ഭക്ഷണശീലങ്ങളും മേക്കപ്പ് ഉൽപ്പന്നങ്ങളുടെ ഉപയോഗവും പലപ്പോഴും ചർമ്മത്തെ കൂടുതൽ വഷളാക്കുന്നു. ചർമ്മപ്രശ്നങ്ങൾ അകറ്റാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ...
ഒന്ന്...
മുട്ടയുടെ വെള്ള ചർമ്മത്തെ ഇലാസ്തികത വർദ്ധിപ്പിക്കുകയും നേർത്ത വരകളും ചുളിവുകളും തടയുന്നതിന് സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിലെ സെബത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനും മുട്ട പായ്ക്കുകൾ നല്ലതാണ്. അതായത് മുട്ട കൊണ്ടുള്ള പായ്ക്കുകൾ മുഖത്ത് പുരട്ടിയാൽ എണ്ണമയമില്ലാത്ത ആരോഗ്യവും തിളക്കവുമുള്ള ചർമ്മം സ്വന്തമാക്കാം.
രണ്ട്...
മുഖത്തെ അഴുക്ക്, സെബം, വിയർപ്പ് എന്നിവ നീക്കം ചെയ്യാൻ മുൾട്ടാണി മികച്ചൊരു പാക്കാണ്. തുറന്ന സുഷിരങ്ങളും മുഖക്കുരുവും നീക്കം ചെയ്യുന്നത് എളുപ്പമാകും. മുൾട്ടാണി മിട്ടി അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തിടുന്നത് ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കവും നൽകും.
മൂന്ന്...
ബേക്കിംഗ് സോഡയിൽ മൃദുവായ ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് സുഷിരങ്ങളെ ചികിത്സിക്കുന്നതിനും ഗുണം ചെയ്യും. തുറന്ന സുഷിരങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നത് മുതൽ ചർമ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുന്നത് വരെ, ബേക്കിംഗ് സോഡ സഹായകമാണ്. മിനുസമാർന്നതും തിളങ്ങുന്നതുമായ ചർമ്മത്തിന് രണ്ട് ടേബിൾസ്പൂൺ ചെറുചൂടുള്ള വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് മുഖത്തിടുക.
നാല്...
ലൈക്കോപീൻ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റിന്റെ സമ്പന്നമായ ഉറവിടമാണ് തക്കാളി. അധിക എണ്ണ നീക്കം ചെയ്യാനും ചർമ്മത്തിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്ന വലിയ സുഷിരങ്ങളുടെ വലുപ്പം ചുരുക്കാനും തക്കാളി സഹായിക്കും. ഒരു ടേബിൾസ്പൂൺ തക്കാളി നീര് മൂന്നോ നാലോ തുള്ളി നാരങ്ങാനീരുമായി ചേർത്ത് മുഖത്തിടുക. നന്നായി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
Read more പ്രമേഹമുള്ളവർക്ക് റാഗി കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു