ഭക്ഷണം അമിതമായി കഴിച്ചോ? എങ്കില്‍ വയറിന്‍റെ അസ്വസ്ഥത മാറ്റാനിതാ ചില പോംവഴികള്‍...

Published : Oct 24, 2023, 01:17 PM IST
ഭക്ഷണം അമിതമായി കഴിച്ചോ? എങ്കില്‍ വയറിന്‍റെ അസ്വസ്ഥത മാറ്റാനിതാ ചില പോംവഴികള്‍...

Synopsis

നവരാത്രിയോട് അനുബന്ധിച്ച് പലയിടങ്ങളിലും ഉത്സവാന്തരീക്ഷമാണ്. ഇതിന് പുറമെ ആളുകള്‍ ഏറെയും അവധിയിലുമാണ്. ഇതെല്ലാം കൂടിയാകുമ്പോള്‍ വീടുകളില്‍ കാര്യമായ രീതിയില്‍ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയുമെല്ലാം ചെയ്യും.

എന്തെങ്കിലും ആഘോഷപരിപാടികളിലോ പാര്‍ട്ടികളിലോ എല്ലാം പങ്കെടുക്കുമ്പോള്‍ സ്വാഭാവികമായും സമൃദ്ധമായ ഭക്ഷണമാണ് നാം കഴിക്കുക. മിക്കപ്പോഴും ഉത്സവ സീസണുകളിലെല്ലാം ഇങ്ങനെ അമിതമായി ഭക്ഷണം കഴിച്ച് വയര്‍ കേടാകുന്ന അവസ്ഥ ധാരാളം പേര്‍ക്കുണ്ടാകാറുണ്ട്.

ഇപ്പോള്‍ നവരാത്രിയോട് അനുബന്ധിച്ച് പലയിടങ്ങളിലും ഉത്സവാന്തരീക്ഷമാണ്. ഇതിന് പുറമെ ആളുകള്‍ ഏറെയും അവധിയിലുമാണ്. ഇതെല്ലാം കൂടിയാകുമ്പോള്‍ വീടുകളില്‍ കാര്യമായ രീതിയില്‍ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയുമെല്ലാം ചെയ്യും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലെല്ലാം അമിതമായി ഭക്ഷണം കഴിക്കുന്നത് മൂലം വയര്‍ കേടാകുന്ന അവസ്ഥയുണ്ടാകാം. 

ഈ പ്രശ്നം മറികടക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

അല്‍പം തൈര് കഴിച്ചാല്‍ അമിതമായി കഴിച്ചതിന്‍റെ അസ്വസ്ഥത മാറിക്കിട്ടും. തൈര് ഭക്ഷണം ദഹിപ്പിക്കാൻ ഏറെ സഹായിക്കും. അതുപോലെ തന്നെ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ കൂട്ടാനും തൈര് സഹായിക്കും. ഇത് വയറിന് നല്ല ആശ്വാസവും സുഖവും നല്‍കും. 

രണ്ട്...

ചിയ സീഡ്സ് കഴിക്കുന്നതും അമിതമായി കഴിച്ചതിന്‍റെ അസ്വസ്ഥത നീക്കാൻ സഹായകമാണ്. ചിയ സീഡ്സ് ഫൈബറിനാല്‍ സമ്പന്നമാണ്. ഫൈബറാണെങ്കില്‍ ദഹനത്തിന് ആക്കം നല്‍കുന്നൊരു സുപ്രധാന ഘടകവും. 

മൂന്ന്...

ദഹനപ്രശ്നങ്ങളകറ്റുന്നതിന് പരമ്പരാഗതമായി തന്നെ ഉപയോഗിച്ചുവരുന്നൊരു ചേരുവയാണ് ഇഞ്ചി. ഇതും അമിതമായി ഭക്ഷണം കഴിക്കുന്നതിന് പിന്നാലെയുണ്ടാകുന്ന അസ്വസ്ഥത നീക്കാൻ സഹായകമാണ്. 

നാല്...

പലര്‍ക്കും അറിയുകയുണ്ടാകില്ല ബീറ്റ്റൂട്ടും ഇതേ കാര്യത്തിനായി  ഉപയോഗിക്കാവുന്നതാണ്. അതായത് ഇഞ്ചിയൊക്കെ പോലെ ദഹനത്തിന് ആക്കം നല്‍കുന്ന ഒന്നാണ് ബീറ്റ്റൂട്ടും. ഇതിലും നാരുകള്‍ അഥവാ ഫൈബര്‍ കാര്യമായി അടങ്ങിയിട്ടുണ്ട് എന്നതിനാലാണിത്. 

അഞ്ച്...

ഭക്ഷണശേഷം ആപ്പിള്‍ കഴിക്കുന്നതും അമിതമായി കഴിച്ചതിന്‍റെ അസ്വസ്ഥത നീക്കും. ആപ്പിളിലുള്ള 'പെക്ടിൻ' എന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്. 

ആറ്...

പെരുഞ്ചീരകവും ഇതുപോലെ ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്നൊരു ഘടകം തന്നെയാണ്. ഇതും അമിതമായി കഴിച്ചതിന്‍റെ അസ്വസ്ഥത നീക്കാൻ സഹായകമാണ്. 

Also Read:- രാവിലെ എഴുന്നേറ്റയുടൻ ചൂടുവെള്ളം കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് മാറ്റിക്കോളൂ; കാരണം....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന പ്രമേഹത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ