Asianet News MalayalamAsianet News Malayalam

രാവിലെ എഴുന്നേറ്റയുടൻ ചൂടുവെള്ളം കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് മാറ്റിക്കോളൂ; കാരണം....

രാവിലെ ബ്രഷ് ചെയ്യുന്നതിന് മുമ്പായി വെള്ളവും ചായയുമെല്ലാം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതും മാറ്റണം. രാവിലെയാകുമ്പോള്‍ വായ്ക്കകം ആകെ ബാക്ടീരിയകളാല്‍ മൂടിയിരിക്കും.

drinking hot water or cold water in the morning is not a healthy choice hyp
Author
First Published Oct 21, 2023, 8:51 PM IST

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. കാപ്പിയും ചായയുമെല്ലാം ഇതിന് ശേഷം കഴിക്കുന്നതാണ് ഉചിതം. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ആദ്യം കുടിക്കുന്ന വെള്ളം ചൂടുള്ളതാകണോ അതോ തണുത്തത് ആയിരിക്കണോ? ഇതിലൊക്കെ എന്താണിത്ര ശ്രദ്ധിക്കാനുള്ളത് എന്ന് ചിന്തിക്കാറുണ്ടോ? 

എങ്കില്‍ കേട്ടോളൂ, ഇതിലും ശ്രദ്ധിക്കാൻ ചിലതുണ്ട്. രാവിലെ എഴുന്നേറ്റയുടൻ കുടിക്കുന്ന വെള്ളം ചൂടുള്ളതും ആകരുത്, തണുത്തതും ആകരുത്. പകരം ഇളംചൂടുവെള്ളമാണ് രാവിലെ കുടിക്കേണ്ടത്. എങ്കില്‍ മാത്രമേ കുടിക്കുന്ന വെള്ളത്തിന് ഫലമുണ്ടാകൂ. ഇതെക്കുറിച്ച് കൂടുതല്‍ വ്യക്തമായി പറയാം.

രാത്രി മുഴുവൻ ഭക്ഷണപാനീയമേതുമില്ലാതെയാണ് നാം തുടരുന്നത്. ഇതിന് ശേഷം ആദ്യം കഴിക്കുന്നത് ഈ വെള്ളമാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനും മലവിസര്‍ജ്ജനം സുഗമമാക്കുന്നതിനും വയര്‍ ക്ലീനാക്കുന്നതിനുമെല്ലാം രാവിലെ വെള്ളം കുടിക്കുന്നത് സഹായിക്കും. 

ഇക്കാര്യങ്ങളെല്ലാം കുറെക്കൂടി ഫലപ്രദമായി നടക്കട്ടെ എന്നുകരുതി ചൂടുള്ള വെള്ളം തന്നെ രാവിലെ കഴിച്ചാല്‍ വായിലെയും തൊണ്ടയിലെയും ആമാശയത്തിലെയും കുടലിലെയുമെല്ലാം കോശകലകളെ അത് പൊള്ളിക്കുകയും ക്രമേണ ഈ ശീലം ആകെ ദഹനവ്യവസ്ഥയിലെ അവയവങ്ങളെ ബാധിക്കുകയും ചെയ്യും. 

തണുത്ത വെള്ളമാണ് കുടിക്കുന്നതെങ്കില്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ദഹനം എളുപ്പത്തിലാവുകയല്ല, മറിച്ച് പ്രയാസകരമാവുകയാണ് ചെയ്യുക. 

ഇളംചൂടുവെള്ളമാണ് ഏറ്റവും ഉചിതം. അത് തിളപ്പിച്ച് ആറ്റിയെടുത്ത് പാകത്തിന് ചൂടാക്കിയത്. തിളപ്പിക്കണം എന്ന് പറയുന്നത്, വെള്ളം അണുവിമുക്തമാക്കുന്നതിനാണ്. വൃത്തിയുള്ള ചില്ല് ഗ്ലാസിലോ സ്റ്റീല്‍ ഗ്ലാസിലോ വേണം വെള്ളം കുടിക്കാൻ. പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് ചൂടുള്ളത്. ചൂടുള്ള എന്തും പ്ലാസ്റ്റിക്കുമായി പ്രവര്‍ത്തിച്ച് രാസപദാര്‍ത്ഥങ്ങളെ പുറത്തുവിടും. 

രാവിലെ ബ്രഷ് ചെയ്യുന്നതിന് മുമ്പായി വെള്ളവും ചായയുമെല്ലാം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതും മാറ്റണം. രാവിലെയാകുമ്പോള്‍ വായ്ക്കകം ആകെ ബാക്ടീരിയകളാല്‍ മൂടിയിരിക്കും. ഇതിന് മുകളിലായി വെള്ളമോ ചായയോ കഴിക്കുന്നത് ആരോഗ്യത്തിന് ക്രമേണ ദോഷമാണ് ചെയ്യുക. 

ഇനി, ശരീരം നന്നാകട്ടെ എന്നോര്‍ത്ത് രാവിലെ എഴുന്നേറ്റയുടൻ അധികം വെള്ളവും കുടിക്കേണ്ട. ഒരു വലിയ ഗ്ലാസ് വെള്ളം അല്‍പാല്‍പമായി മനസറിഞ്ഞ് കുടിച്ചാല്‍ മാത്രം മതി. ഇതിലേക്ക് അല്‍പം ചെറുനാരങ്ങാനീരും തേനും ചേര്‍ക്കുന്നതും നല്ലതാണ്. ഒന്നും അധികമാകാതെ നോക്കുക. പഞ്ചസാര ഒട്ടുമേ ചേര്‍ക്കേണ്ടതില്ല. 

Also Read:- പിസിഒഡി മൂലമുള്ള വണ്ണമോ? കുറയ്ക്കാൻ ഇക്കാര്യങ്ങളൊന്ന് ചെയ്തുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios