
കൊതുകുകൾ ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടർത്താൻ കാരണമാകാറുണ്ട് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. ഡെങ്കി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ മുതിര്‍ന്നവർക്ക് ഒരു പരിധി വരെ കഴിയുമെങ്കിലും കുട്ടികളുടെ കാര്യം അങ്ങനെയല്ലെന്ന് ഓർക്കുക. കൊതുകുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം...
ഒന്ന്...
ശരീരം മൂടിപ്പൊതിയുന്ന വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കുന്നത് കൊതുക് കടിയേൽക്കാതിരിക്കാൻ സഹായിക്കും. വായു സഞ്ചാരം എളുപ്പമാക്കുന്ന കോട്ടൺ വസ്ത്രങ്ങൾ തന്നെ ധരിപ്പിക്കാൻ ശ്രദ്ധിക്കുക. കൊതുകുതിരികളോ മാറ്റുകളോ ഒരു കാരണവശാലും ഉപയോഗിക്കരുത്.
രണ്ട്...
കുട്ടികൾ കിടക്കുന്ന സ്ഥലത്ത് 'കൊതുക് വലകൾ' ഉപയോഗിക്കാവുന്നതാണ്. കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കാൻ ഒരു പരിധി വരെ കൊതുക് വലകൾ സഹായിക്കും.
മൂന്ന്...
അൽപം 'കറ്റാർ വാഴ ജെൽ' കൊതുക് കടിച്ച ഭാഗത്ത് പുരട്ടി കൊടുക്കുന്നത് വേദനയും ചൊറിച്ചിലും മാറാൻ നല്ലൊരു പരിഹാരമാണ്.
നാല്...
കൊതുക് കടിച്ച ഭാഗത്ത് 'ഐസ് ക്യൂബ്' ഉപയോഗിച്ച് മസാജ് ചെയ്ത് കൊടുക്കുന്നത് തിണർപ്പും ചൊറിച്ചിലും മാറാൻ ഗുണം ചെയ്യും.
വീട് വൃത്തിയാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam