വായ്പ്പുണ്ണ് സ്ഥിരമായി വരാറുണ്ടോ; എങ്കിൽ ഇവ ഉപയോ​ഗിക്കാം

By Web TeamFirst Published Sep 21, 2019, 8:54 AM IST
Highlights

വായ്പ്പുണ്ണിന് ഏറ്റവും നല്ലതാണ് മോര്. വായ്പ്പുണ്ണുള്ള സമയങ്ങളിൽ നല്ല പുളിയുള്ള മോര് കഴിക്കുന്നത് വായ്പ്പുണ്ണ് മാറാൻ നല്ലതാണ്.

വായ്പ്പുണ്ണ് ചിലർക്ക് വലിയ പ്രശ്നമാണ്. ചൂടുകാലത്താണ് വായ്പ്പുണ്ണ് കൂടുതലും വരുന്നത്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കക്കുറവും മാനസിക സംഘര്‍ഷവും വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം. വായ്പ്പുണ്ണ് മാറാൻ ഇവ ഉപയോ​ഗിക്കാം...

മോര്...

വായ്പ്പുണ്ണിന് ഏറ്റവും നല്ലതാണ് മോര്. വായ്പ്പുണ്ണുള്ള സമയങ്ങളിൽ നല്ല പുളിയുള്ള മോര് കഴിക്കുന്നത് വായ്പ്പുണ്ണ് മാറാൻ നല്ലതാണ്.

തേൻ...

 വായ്പ്പുണ്ണ് മാറ്റാൻ മറ്റൊരു പ്രതിവിധിയാണ് തേൻ. പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേന്‍ സൗന്ദര്യത്തിന് മാത്രമല്ല ഇത്തരം ഒറ്റമൂലികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. വായ്പ്പുണ്ണായ വ്രണങ്ങളില്‍ തേന്‍ പുരട്ടിയാൽ നല്ലതാണ്.

 തേങ്ങപ്പാൽ...

 തേങ്ങാപ്പാലിന് വായ്പ്പുണ്ണ് പെട്ടെന്ന് മാറ്റാനുള്ള കഴിവുണ്ട്. ഇത് കൊണ്ട് ദിവസവും നാലോ അഞ്ചോ പ്രാവിശ്യം കവിള്‍ കൊള്ളുക. ഇത് രണ്ട് ദിവസം കൃത്യമായിട്ട് ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണമായും മാറ്റുന്നു.

കറ്റാര്‍ വാഴ...

 കറ്റാര്‍ വാഴയുടെ നീര് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു.

തൈര്....

വായ്പ്പുണ്ണിന് ഏറ്റവും നല്ലതാണ് തൈര്. ഇതിലുള്ള പ്രകൃതിദത്തമായ ബാക്ടീരിയയാണ് വായില്‍ പുണ്ണുണ്ടാക്കുന്ന കാരണത്തെ വേരോടെ ഇല്ലാതാക്കുന്നത്. ഇത് വായിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയും വയറ്റില്‍ എന്തെങ്കിലും തരത്തില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.

ഉപ്പിട്ട വെള്ളം...

 ഉപ്പ് പല രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഉപ്പിട്ട വെള്ളം. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളുക. ഇത് എല്ലാ വിധത്തിലും പെട്ടെന്ന് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 

click me!