താരനും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ; എങ്കിൽ ഇതാ വീട്ടിലുണ്ട് പരിഹാരം

By Web TeamFirst Published May 4, 2020, 4:00 PM IST
Highlights

മുടികൊഴിയുന്നതിന് ഏറ്റവും വലിയ വില്ലൻ താരനാണെന്ന് പറയാം. മുടികൊഴിച്ചിലും താരനും അകറ്റാൻ ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന രണ്ട് എളുപ്പ മാർ​ഗങ്ങളെ കുറിച്ചറിയാം. 
 

മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കറിയാം. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. മുടികൊഴിയുന്നതിന് ഏറ്റവും വലിയ വില്ലൻ താരനാണെന്ന് പറയാം. മുടികൊഴിച്ചിലും താരനും അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന രണ്ട് പൊടിക്കെെകളെ കുറിച്ചറിയാം...

മുട്ടയുടെ വെള്ള...

മുടി ആരോ​ഗ്യമുള്ളതാക്കാൻ ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ള. പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട മുടിയ്ക്ക് നല്ലൊരു ഹെയർ പാക്കാണെന്ന് പറയാം. ആഴ്ച്ചയിൽ രണ്ട് തവണ മുട്ടയുടെ വെള്ള, വെളിച്ചെണ്ണ എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും സഹായിക്കും.

ആര്‍ത്തവവിരാമവും മുടി കൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടോ? സ്ത്രീകള്‍ അറിയേണ്ടത്....

ഉലുവ വെള്ളം...

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഉലുവ വെള്ളം. ഉലുവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നു. മുടി ബലമുള്ളതാക്കാനും മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാനും ആഴ്ചയിൽ രണ്ട് തവണ ഉലുവ വെള്ളം ഉപയോ​ഗിച്ച് തല കഴുകാവുന്നതാണ്. അതും അല്ലെങ്കിൽ ഉലുവ വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് മുടി കഴുകുന്നത് മുടിക്ക് തിളക്കം ലഭിക്കാൻ ഏറെ സഹായകമാണ്.


 

click me!