മുഖക്കുരു മാറാൻ ഇതാ നാല് എളുപ്പവഴികൾ

Web Desk   | Asianet News
Published : May 03, 2020, 07:24 PM ISTUpdated : May 04, 2020, 06:38 PM IST
മുഖക്കുരു മാറാൻ ഇതാ നാല് എളുപ്പവഴികൾ

Synopsis

എണ്ണമയമുള്ള ചർമ്മത്തിലാണ് മുഖക്കുരു കൂടുതലായി വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. 

മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു കൂടുതലായി വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു ഇല്ലാതാക്കാൻ ഇതാ നാല് ഈസി ടിപ്സ്...

‌ ടീ ട്രീ ഓയിൽ...

ചർമ്മസംരക്ഷണത്തിന്  ഏറ്റവും മികച്ചതാണ്‌ ടീ ട്രീ ഓയിൽ. ചർമ്മ സംബന്ധമായ രോഗങ്ങൾ ഭേദമാക്കുന്നതിനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത മാർഗമാണ് ടീ ട്രീ ഓയിൽ എന്നത്. ചർമ്മത്തെ കറുത്ത പാടുകൾ, മുഖക്കുരു എന്നിവയ്ക്ക് മികച്ചൊരു പരിഹാരമാണ് ഇത്. ‌ ടീ ട്രീ ഓയിൽ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. രണ്ട് ടീസ്പൂൺ  ടീ ട്രീ ഓയിലും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് 15 മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് പുരട്ടാവുന്നതാണ്.

കറ്റാർവാഴ ജെൽ...

മുഖക്കുരു മാറാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ ജെൽ. ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്തിടുന്നത് മുഖക്കുരു മാറാൻ ഏറെ ​ഗുണം ചെയ്യും. രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.

മുഖക്കുരു ഉണ്ടെങ്കിൽ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കണേ.....

ഐസ്...

മുഖക്കുരു മാറാൻ മാത്രമല്ല മുഖത്തെ കറുത്ത പാട് മാറാനും കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ദിവസവും ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യാവുന്നതാണ്. ദിവസവും രണ്ട് നേരം ഇത് ചെയ്യുന്നത് കൂടുതൽ ​ഗുണം ചെയ്യും.

ഗ്രീൻ ടീ....

 ഗ്രീൻ ടീ ഉപയോഗിച്ച് ചർമ്മ സംബന്ധമായ പല പ്രശ്നനങ്ങളെയും നമുക്ക് ചെറുക്കുവാൻ സാധിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റുവാനുള്ള പ്രകൃതിദത്തമായ പ്രശ്നപരിഹാര മാർഗ്ഗമാണ് ഗ്രീൻ ടീ. അതിനായി ആദ്യം ഗ്രീൻ ടീ ബാഗുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ശേഷം, തണുത്ത ഗ്രീൻ ടീ ബാഗുകൾ രണ്ടു കണ്ണുകളിലും വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. 

മുഖക്കുരു മാറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 3 തരം ഫേസ് പാക്കുകൾ ഇതാ....

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രകൃതിദത്തമായി ബ്ലഡ് പ്രഷർ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 പഴങ്ങൾ