സ്ട്രെച്ച്മാർക്ക്സ് മാറ്റാൻ ഇതാ 5 എളുപ്പ വഴികൾ

By Web TeamFirst Published Sep 4, 2019, 4:58 PM IST
Highlights

 കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തിനുള്ള ഒന്നാണ്. ചര്‍മ്മത്തിന്റെ ഏത് പ്രശ്നത്തിനും കറ്റാർവാഴ നല്ലതാണ്. കറ്റാര്‍ വാഴ കൊണ്ട് മസാജ് ചെയ്യുന്നത് സ്ട്രെച്ച്മാര്‍ക്ക്സ് മാറാനുള്ള ഏറ്റവും നല്ല വഴിയാണ്. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും കറ്റാർവാഴ കൊണ്ട് വയറിൽ മസാജ് ചെയ്യുന്നത് സഹായകമാകും.

പ്രസവശേഷമുള്ള സ്ട്രെച്ച്മാര്‍ക്ക്സ് സ്ത്രീകളുടെ പ്രധാനപ്രശ്നമാണ്. വയറിലെ സ്ട്രെച്ച്മാര്‍ക്ക്സ് മാറ്റാൻ പല മാർ​ഗങ്ങളും ശ്രമിച്ചിട്ട് പരാജയപ്പെട്ട നിരവധി സ്ത്രീകൾ ഇന്നുണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ട്രെച്ച്മാര്‍ക്ക്സ് വലിയ വെല്ലുവിളി തന്നെയാണ്. വരണ്ട ചര്‍മ്മക്കാര്‍ക്ക് സ്ട്രെച്ച്മാര്‍ക്ക്സ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 

അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ചര്‍മ്മസംരക്ഷണത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കുക. ഏത് തരത്തിലുള്ള കാര്യമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് ചര്‍മ്മത്തിന്റെ സ്വഭാവം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. സ്ട്രെച്ച്മാര്‍ക്ക്സ് മാറ്റാൻ ഇതാ അഞ്ച് എളുപ്പ വഴികൾ....
 
ഒന്ന്...

 കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തിനുള്ള ഒന്നാണ്. ചര്‍മ്മത്തിന്റെ ഏത് പ്രശ്നത്തിനും കറ്റാർവാഴ നല്ലതാണ്. കറ്റാര്‍ വാഴ കൊണ്ട് മസാജ് ചെയ്യുന്നത് സ്ട്രെച്ച്മാര്‍ക്ക്സ് മാറാനുള്ള ഏറ്റവും നല്ല വഴിയാണ്. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും കറ്റാർവാഴ കൊണ്ട് വയറിൽ മസാജ് ചെയ്യുന്നത് സഹായകമാകും.

രണ്ട്...

സ്ട്രെച്ച്മാര്‍ക്ക്സ് മാറാൻ ഏറ്റവും നല്ല വഴിയാണ് സ്‌ക്രബ്ബര്‍ ഉപയോഗിക്കുക എന്നത്. തേനും പഞ്ചസാരയും നാരങ്ങ നീരും നല്ലൊരു സ്‌ക്രബ്ബറാണ്. സൗന്ദര്യസംരക്ഷണത്തിന് എല്ലാ വിധത്തിലും വില്ലനാവുന്ന പ്രതിസന്ധിയായ സ്ട്രെച്ച്മാര്‍ക്ക്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് സ്‌ക്രബ്ബര്‍. 

മൂന്ന്...

കടുകെണ്ണ സ്ട്രെച്ച്മാര്‍ക്ക്സ് മാറാൻ സഹായിക്കുന്ന ഒന്നാണ്. സ്ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ കടുകെണ്ണ ദിവസവും പുരട്ടാൻ ശ്രമിക്കുക. പത്ത് മിനിട്ട് മസ്സാജ് ചെയ്യുക.ആഴ്ച്ചകൾക്കുള്ളിൽ തന്നെ മാറ്റം അറിയാൻ കഴിയും.

നാല്...

സ്ട്രെച്ച്മാര്‍ക്കിന് ഏറ്റവും നല്ല പരിഹാരമാണ് മുട്ടയുടെ വെള്ള. സ്ട്രെച്ച്മാര്‍ക്ക്സ് ഉള്ള ഭാ​ഗത്തിൽ മുട്ടയുടെ വെള്ള പുരട്ടാം. ബ്രഷ് ഉപയോ​ഗിച്ച് പുരട്ടുന്നതാണ് കൂടുതൽ നല്ലത്. തണുത്ത വെളളം കൊണ്ട് മസാജ് ചെയ്യുന്നത് വയറിന് കൂടുതൽ ആശ്വാസം കിട്ടും. രണ്ടാഴ്ച്ച അടുപ്പിച്ച് മുട്ടയുടെ വെള്ള ഉപയോ​ഗിക്കാൻ ശ്രമിക്കുക. 

അഞ്ച്....

 സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ നീര് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങനീര്. നാരങ്ങാ നീര് ഉപയോഗിച്ച് മസാജ് ചെയ്യുന്നതും സ്ട്രെച്ച് മാര്‍ക്കിന് നല്ലൊരു പ്രതിവിധിയാണ്. നാരങ്ങ മുറിച്ച് തോടോടു കൂടി സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് മസാജ് ചെയ്യുക. ഒരാഴ്ച്ച കൊണ്ട് തന്നെ സ്ട്രെച്ച്മാര്‍ക്ക്സ് മാറ്റുന്നതിന് ഇത് സഹായിക്കുന്നു.

click me!