പല കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്.മുഖക്കുരു അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം...

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പല കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു മാറാന്‍ പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. മുഖക്കുരു അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന 3 തരം ഫേസ് പാക്കുകൾ പരിചയപ്പെടാം.

വെള്ളരിക്കയും തെെരും...

സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് തെെര്.ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നല്കും. ഇതിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം നല്കും. മൂന്ന് കഷ്ണം വെള്ളരിക്ക പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങനീരും ചേർത്ത് മുഖത്തിടാം. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കള‌യാം. 

ഓട്സും തേനും...

ഓട്സും തേനും തെെരും ഉപയോ​ഗിച്ചും ഫേസ്പാക്ക് ഉണ്ടാക്കാം. ഓട്സ്, തേന്‍,തൈര് എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമാണ് ഈ ഫേസ്പാക്ക്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം നനവ് നൽകാനും മികച്ച മാര്‍ഗ്ഗമാണിത്. കളങ്കങ്ങളില്ലാത്ത തിളക്കമാര്‍ന്ന ചര്‍മ്മത്തിന് ഈ ഫേസ്പാക്ക് ഉത്തമമാണ്.

ചെറുപയറും തെെരും...

മുഖക്കുരു മാറ്റാൻ ഏറ്റവും നല്ല ഫേസ് പാക്കാണ് ചെറുപയർ ഫേസ് പാക്ക്. രണ്ട് ടീസ്പൂൺ ചെറുപയറും തെെരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം, 15 മിനിറ്റ് ഈ പാക്ക് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം കഴുകി കളയാം.