ഇവ ഉപയോ​ഗിച്ചാൽ മതി, പല്ലുകൾക്ക് വെളുപ്പ് നിറം ലഭിക്കും

Published : Mar 31, 2024, 09:21 AM ISTUpdated : Mar 31, 2024, 09:30 AM IST
ഇവ ഉപയോ​ഗിച്ചാൽ മതി, പല്ലുകൾക്ക് വെളുപ്പ് നിറം ലഭിക്കും

Synopsis

'കോക്കനട്ട് ഓയില്‍ പുള്ളിംഗ്' വായയെ ശുദ്ധീകരിക്കുകയും മോണയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും പല്ലുകൾ വെളുപ്പിക്കുകയും ചെയ്യുന്നു. 

പല്ലിൽ മഞ്ഞനിറവും കറകളും ഉണ്ടാകുന്നത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ്. മഞ്ഞ പല്ലുകൾ കാരണം ചിലർ ചിരിക്കാൻ പോലും മടി കാണിക്കാറുണ്ട്.  ആത്മവിശ്വാസത്തോടെ സംസ്‌ക്കാരിക്കാനും, ചിരിക്കാനുമൊക്കെ വെളുത്ത പല്ലുകൾ നമ്മെ കൂടുതൽ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പല്ലിന് വെളുത്ത നിറം ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്....

ഒന്ന്...

പല്ലുകളിൽ നിന്ന് കറ നീക്കം ചെയ്യാനും വെളുത്ത നിറം നൽകാനും ഉപ്പ് സഹായിക്കും. അൽപം ഉപ്പ് ചേർത്ത് പല്ല് തേയ്ക്കുന്നത് മ‍ഞ്ഞ നിറം മാറി വെളുപ്പം നിറം ലഭിക്കുന്നതിന് സഹായിക്കുന്നു.  ഏകദേശം 1-2 മിനിറ്റ് നേരം ഉപ്പ് ഉപയോഗിച്ച് പല്ല് തേയ്ക്കുക. വളരെ കഠിനമായി സ്‌ക്രബ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം കൂടുതൽ ശകതിയോടെ ബ്രഷിംഗ് ചെയ്യുന്നത് പല്ലിൻ്റെ ഇനാമലിനും മോണയ്ക്കും കേടുവരുത്തും. ബ്രഷ് ചെയ്ത ശേഷം അവശിഷ്ടമായ നീക്കം ചെയ്യുന്നതിനായി വെള്ളം ഉപയോഗിച്ച് വായ നന്നായി കഴുകുക. ദിവസവും ഇത് ചെയ്യുന്നത് പല്ലുൾക്ക് നിറം നൽകുന്നു.

രണ്ട്...

കോക്കനട്ട് ഓയിൽ പുള്ളിംഗ് വായയെ ശുദ്ധീകരിക്കുകയും മോണയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും പല്ലുകൾ വെളുപ്പിക്കുകയും ചെയ്യുന്നു. വായിൽ എണ്ണ ഒഴിച്ചശേഷം 10-20 മിനിറ്റോളം ഇതു വായിൽ തന്നെ വയ്ക്കുക. വായുടെ എല്ലാ ഭാഗങ്ങളിലും ഇതെത്തുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം.ഇത് ഉള്ളിലേയ്ക്ക് ഇറക്കരുത്. നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിയ്ക്കുക. 

മൂന്ന്...

മോണയുടെ ശുചിത്വത്തിനും പല്ലുകൾ വെളുപ്പിക്കാനും സഹായിക്കുന്നതിന് ആപ്പിൾ സിഡെർ വിനെഗർ പ്രകൃതിദത്ത മൗത്ത് വാഷായി ഉപയോഗിക്കാം. ആപ്പിൾ സിഡെർ വിനെഗർ വെള്ളം ഉപയോ​ഗിച്ച് ദിവസവും രണ്ട് നേരം വായ കഴുകുക. ഇത് വായിലെ ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കും.

നാല്...

പല്ല് വെളുപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ചേരുവകയാണ് ബേക്കിംഗ് പൗഡറും നാരങ്ങാനീരും. ഇവ രണ്ടും അൽപമെടുത്ത് പല്ലിൽ നന്നായി തേച്ച് പിടിപ്പ് 10 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക. ഇത് പല്ലിന് നിറം ലഭിക്കാൻ സഹായിക്കും. 

അസിഡിറ്റി മാറാൻ ആയുർവേദം നിർദേശിക്കുന്ന 6 പരിഹാരങ്ങൾ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
Health Tips : ചായയോ കാപ്പിയോ: എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?