Health Tips : അസിഡിറ്റി പ്രശ്നമുള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Apr 04, 2023, 07:57 AM ISTUpdated : Apr 04, 2023, 08:25 AM IST
Health Tips :  അസിഡിറ്റി പ്രശ്നമുള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ ഭക്ഷണക്രമങ്ങളാണ് പലപ്പോഴും അസിഡിറ്റിയെ വിളിച്ചുവരുത്തുക. നിരന്തരം ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും അമിത സമ്മര്‍ദ്ദം, ഉറക്കക്കുറവ്, പുകവലി, വ്യായാമക്കുറവ് എന്നിവയും അസിഡിറ്റിയ്ക്ക് കാരണമാകും.  

അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്.. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ ഭക്ഷണക്രമങ്ങളാണ് പലപ്പോഴും അസിഡിറ്റിയെ വിളിച്ചുവരുത്തുക. നിരന്തരം ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും അമിത സമ്മർദ്ദം, ഉറക്കക്കുറവ്, പുകവലി, വ്യായാമക്കുറവ് എന്നിവയും അസിഡിറ്റിയ്ക്ക് കാരണമാകും.

അസിഡിറ്റി പ്രശ്നമുള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

1) കഫൈൻ അടങ്ങിയ ഭക്ഷണം പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക. 
2) എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കുക. 
3) ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങൾ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവർക്ക് നല്ലത്. 
4) ഉരുളക്കിഴങ്ങ്, ബീൻസ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തിൽ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക. 
5) ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.  
6) ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാൽ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാൻ കാരണമാവുകയും ചെയ്യും.
7) അച്ചാറുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
8) ഭക്ഷണത്തിന് ശേഷം ഗ്രാമ്പു വായിലിട്ട് ചവക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാൻ സഹായിക്കും. 
9) ദഹനത്തെ സഹായിക്കാൻ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.
10) ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.

ദിവസവും ഒരു നേരം സാലഡ് കഴിക്കൂ, ​ഗുണം ഇതാണ്

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?