
പലരിലും കണ്ട് വരുന്ന പ്രശ്നമാണ് താരൻ. താരൻ തലയോട്ടിയിലെ ചർമ്മം ഉണങ്ങാനും അടരാനും കാരണമാകുന്നു.
തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ.
വരണ്ട ചർമ്മം, ഫംഗസ് വളർച്ച, എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരനിലേക്ക് നയിച്ചേക്കാം.
താരൻ അകറ്റുന്നതിന് പരീക്ഷിക്കാം ഈ പൊടിക്കെെകൾ...
ഒന്ന്...
മുടികൊഴിച്ചിലും താരനും അകറ്റുന്നതിനും മികച്ച പ്രതിവിധിയാണ് തെെര്. ലാക്റ്റിക് ആസിഡും പ്രോബയോട്ടിക്‌സും പോലുള്ള അതിന്റെ സ്വാഭാവിക ഗുണങ്ങൾ ചൊറിച്ചിൽ കുറയ്ക്കാനും താരൻ നിയന്ത്രിക്കാനും സഹായിക്കുന്നു.
അര കപ്പ് തൈര് എടുത്ത് തൊലികളഞ്ഞതും നന്നായി പേസ്റ്റാക്കിയായ പപ്പായയും ചേർത്ത് തലയിലിടുക. ഇത് താരൻ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതോടൊപ്പം മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു.
രണ്ട്...
ശിരോചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളും അതുണ്ടാക്കുന്ന മറഞ്ഞിരിക്കുന്ന പ്രശ്നങ്ങളും അകറ്റാൻ സഹായിക്കുന്ന ഗുണങ്ങളാൽ സമ്പന്നമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയും നാരങ്ങയും താരൻ പരിഹരിക്കാനുള്ള മികച്ച പരിഹാരമാണ്. കുളിക്കുന്നതിനു മുമ്പ്, 3-5 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും നാരങ്ങ നീരും ചേർത്ത് തലയിൽ മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
മൂന്ന്...
ഉലുവ മുടി കൊഴിച്ചിൽ തടയുന്നതിനും ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു. മുടിയും ശിരോചർമ്മവും ശക്തിപ്പെടുത്താൻ സഹായിക്കുന്ന സപ്ലിമെന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക.ശേഷം അതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം തലയിൽ പുരട്ടുക. ഉലുവ ഉപയോഗിക്കുന്നത് താരന് കാരണമാകുന്ന ഫംഗസിന്റെ വളർച്ച തടയാൻ സഹായിക്കും. അധിക എണ്ണയിൽ നിന്ന് തലയോട്ടി വൃത്തിയാക്കാൻ ഇതിന് കഴിയും.
ആപ്പിൾ കഴിക്കുന്നത് പതിവാക്കൂ, ഗുണങ്ങൾ പലതാണ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam