Asianet News MalayalamAsianet News Malayalam

ആപ്പിൾ കഴിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

ആപ്പിളിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു. 

why you should add apple in your diet plan
Author
First Published Jan 12, 2024, 8:01 PM IST

ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം ഫൈബർ അടങ്ങിയ ഒരു പഴമാണ് ആപ്പിൾ. ഉയർന്ന അളവിലുള്ള വിറ്റാമിൻ സി, നാരുകൾ, ധാതുക്കൾ, നിരവധി തരം ആന്റിഓക്‌സിഡന്റുകൾ എന്നിവ ആപ്പിളിൽ അടങ്ങിയിരിക്കുന്നു.  ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്താൻ ശ്രമിക്കണം.

നാരുകളും വെള്ളവും കൂടുതലായതിനാൽ ആപ്പിൾ വിശപ്പിനെ നിയന്ത്രിക്കുന്നു. ആപ്പിളിന്റെ തൊലിയിൽ കാണപ്പെടുന്ന രണ്ട് ഫിനോളിക് രാസവസ്തുക്കളായ Quercetin, epicatechin എന്നിവ ധമനികളുടെ ഭിത്തികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ സാധാരണ രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ ആപ്പിളിൽ ധാരാളമുണ്ട്.

ആപ്പിളിലിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു. 

ആപ്പിൾ കഴികുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് ഇത് ദഹന പ്രക്രിയ വേഗത്തിലാക്കുന്നതാണ്. ലയിക്കുന്നതും അല്ലാത്തതുമായ ഫൈബർ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോളിസാക്രറൈഡ് പെക്റ്റിൻ എന്ന ലയിക്കുന്ന നാരുകൾ ശരീരത്തിലെ വിഷാംശങ്ങളും ചീത്ത കൊളസ്‌ട്രോളും നീക്കം ചെയ്യാൻ സഹായിക്കുന്നു. ആപ്പിളിൽ കാണപ്പെടുന്ന പ്രകൃതിദത്ത ശുദ്ധീകരണ പോഷകമാണ് മാലിക് ആസിഡ്. ഇത് ശരീരത്തിലെ മലിനീകരണം ഇല്ലാതാക്കാൻ സഹായിക്കുന്നു.

ചുവന്ന ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റാണ് ക്വെർസെറ്റിൻ. ക്വെർസെറ്റിൻ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനും സഹായിക്കുന്നുവെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ആപ്പിളിന്റെ ക്വെർസെറ്റിൻ തലച്ചോറിനെ ഓക്സിഡേറ്റീവ് സ്ട്രെസ് സംബന്ധമായ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കും.  ഇത് സമ്മർദ്ദവുമായി ബന്ധപ്പെട്ട നാഡീ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കും.

മരുന്നുകളില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാം ; ഈ മൂന്ന് ഭ​ക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

 


 

Latest Videos
Follow Us:
Download App:
  • android
  • ios