കൊതുകിനെ തുരത്താൻ ഇതാ ചില എളുപ്പവഴികൾ

By Web TeamFirst Published Jul 29, 2019, 2:41 PM IST
Highlights

കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം. 

ഏറ്റവും അപകടകാരികളായ പ്രാണികളിലൊന്നാണ് കൊതുക്. കൊതുക് പലതരത്തിലുള്ള അസുഖങ്ങളാണ് പരത്തുന്നത്. കൊതുകിനെ അകറ്റാന്‍ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുകയില്ലെന്നതാണ് സത്യം. കൊതുകിനെ തുരത്താൻ ഇതാ ചില എളുപ്പ വഴികൾ...

ഒന്ന്...

കൊതുകിനെ ഓടിക്കാൻ ഏറ്റവും നല്ലതാണ് നാരങ്ങ. ചെറുനാരങ്ങ മുറിച്ച് അതിനുള്ളിൽ ​ഗ്രാമ്പു കുത്തിവയ്ക്കുക. വാതിലുകൾ, ജനാലകൾ എന്നിവിടങ്ങളിൽ  വയ്ക്കുന്നത് കൊതുക് വരാതിരിക്കാൻ നല്ലതാണ്. നാരങ്ങയുടെ നീര് കെെയ്യിൽ തേച്ചിടുന്നതും നല്ലതാണ്. 

രണ്ട്...

കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള  ഓയിലുകള്‍ ഉപയോഗിക്കുന്നത് കൊതുക് ശല്യം അകറ്റാന്‍ നല്ലതാണ്. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റും.

മൂന്ന്...

കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം. വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തിൽ പുരട്ടിയാലും കൊതുകു കടിയിൽ നിന്നു രക്ഷനേടാം. 

നാല്...

കൊതുകിനെ അകറ്റാൻ ഏറ്റവും മികച്ചതാണ് പുതിന ചെടി. പുതിന വീട്ടിൽ വളർത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെ ഒഴിവാക്കാനും സഹായിക്കുന്നു. അത് പോലെ തന്നെ ഏറെ ഔഷധ ​ഗുണമുള്ള ഒന്നാണ് തുളസി. തുളസി വീട്ടിൽ വളർത്തുന്നത് ആരോ​ഗ്യപരമായി നല്ലതാണ്. അതോടൊപ്പം കൊതുകിനെ അകറ്റാനും ​ഗുണം ചെയ്യും. തുളസി ചെടിച്ചട്ടിയിൽ വളർത്തി വീടിനുള്ളിൽ വയ്ക്കുന്നത് കൊതുക് വരാതിരിക്കാൻ ​ഗുണം ചെയ്യും.

click me!