
കക്ഷത്തിലെ കറുപ്പ് നിറം സ്ത്രീകളുടെ പ്രധാന സൗന്ദര്യ പ്രശ്നമാണ്. കക്ഷത്തിലെ രോമങ്ങൾ നീക്കം ചെയ്താലും ചർമ്മത്തെക്കാൾ ഇരുണ്ടതായിരിക്കും പലരുടെയും കക്ഷം. കക്ഷത്തിലെ കറുപ്പ് പലപ്പോഴും ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ അനുവദിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. കക്ഷത്തിലെ കറുപ്പ് പ്രത്യേകിച്ച് സ്ത്രീകളില്‍ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ അറിയാം ചില എളുപ്പവഴികൾ...
കറ്റാർ വാഴ...
പ്രകൃതിദത്ത സൺസ്ക്രീൻ എന്നറിയപ്പെടുന്ന കറ്റാർവാഴയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉഷ്ണത്താൽ ചർമ്മത്തെ ശമിപ്പിക്കുകയും കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കറ്റാർവാഴ ജെൽ കക്ഷത്തിലെ പുരട്ടി 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.
ഉരുളക്കിഴങ്ങ് ജ്യൂസ്...
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ജ്യൂസാക്കി കക്ഷത്തിൽ പുരട്ടുക. 10-15 മിനുട്ടിന് ശേഷം കഴുകിക്കളയുക. ഇത് ചർമ്മത്തെ മൃദുവാക്കാനും കറുപ്പകറ്റാനും സഹായകമാണ്.
മുൾട്ടാണി മിട്ടി...
മുൾട്ടാണി മിട്ടിയ്ക്ക് ചർമ്മത്തിലെ കോശങ്ങൾ നീക്കം ചെയ്യാനും ബ്ലാക്ക് ഹെഡുകളും വൈറ്റ്ഹെഡുകളും നീക്കംചെയ്യാനും ചർമ്മത്തിന് സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കം നൽകാനും കഴിയും.
രക്തയോട്ടം വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുൾട്ടാണി മിട്ടി അൽപം നാരങ്ങ നീര് ചേർത്ത് കക്ഷത്തിൽ പുരട്ടുന്നത് കറുപ്പകറ്റാൻ ഫലപ്രദമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam