നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി; ദഹന പ്രശ്നങ്ങൾ അകറ്റാം

Web Desk   | Asianet News
Published : Apr 08, 2021, 08:53 PM ISTUpdated : Apr 08, 2021, 09:29 PM IST
നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി; ദഹന പ്രശ്നങ്ങൾ അകറ്റാം

Synopsis

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുമെന്നാണ് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഹെപ്പറ്റോളജി & ഗ്യാസ്ട്രോഎൻട്രോളജി വിഭാ​ഗം മേധാവി ഡോ. ഡോ. പ്രസന്ന ഭട്ട് പറയുന്നത്. 

ദഹന പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്നു. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് തുണ്ടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുമെന്നാണ് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഹെപ്പറ്റോളജി & ഗ്യാസ്ട്രോഎൻട്രോളജി വിഭാ​ഗം മേധാവി ഡോ. ഡോ. പ്രസന്ന ഭട്ട് പറയുന്നത്. ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

വ്യായാമം പതിവാക്കൂ...

ദഹന, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്ന് വ്യായാമം ചെയ്യുക എന്നതാണ്. നടത്തം, സ്ക്വാറ്റ്, പ്രാണായാമം, കോണി പടികൾ‌ കയറിയിറങ്ങുക എന്നിവ ശീലമാക്കുക. ഇവ ചെയ്യുന്നത് വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ സഹായിക്കും.

 

 

വജ്രാസനം ചെയ്യൂ...

വജ്രാസനം ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവരോഗങ്ങള്‍, ഹെര്‍ണിയ, പൈല്‍സ് എന്നിവ ഉള്ളവര്‍ക്ക് ഇത് ​ഗുണകരമാണ്. വജ്രാസന ദഹന അവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. മാത്രമല്ല മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു. 

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ...

ഫൈബറിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഫൈബർ ദഹനത്തിന് ഗുണം ചെയ്യുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുകയും ചെയ്യും. ഇവ കുടൽ ബാക്ടീരിയയെ പോഷിപ്പിക്കുന്നു, വൻകുടൽ ഭിത്തിയെ പോഷിപ്പിക്കുന്നു, മലബന്ധം തടയുന്നു. ദൈനംദിന ഭക്ഷണത്തിൽ പഴങ്ങളും പച്ച ഇലക്കറികളും ഉൾപ്പെടുത്തുക.

 

 

നല്ല ഉറക്കം അത്യാവശ്യം...

ദഹന പ്രശ്നങ്ങൾ അകറ്റാനും ആരോഗ്യകരമായ കുടലിന് നല്ല ഉറക്കം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറക്കം ഉറപ്പാക്കുക.

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്