തുമ്മലും ജലദോഷവും അകറ്റാന്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Published : Jan 16, 2023, 11:00 AM ISTUpdated : Jan 16, 2023, 11:05 AM IST
തുമ്മലും ജലദോഷവും അകറ്റാന്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Synopsis

രാവിലെയുള്ള തണുപ്പ് മൂലം തുമ്മലും ജലദോഷവും അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തിലുള്ള ജലദോഷം ശമിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. 

ഇപ്പോഴത്തെ കാലവസ്ഥയില്‍ രാവിലെയുള്ള തണുപ്പ് മൂലം തുമ്മലും ജലദോഷവും അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തിലുള്ള ജലദോഷം ശമിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അത്തരം ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ഇഞ്ചിയും തുളസിയും ചേര്‍ത്ത വെള്ളം കുടിക്കുന്നത് തുമ്മലും ജലദോഷവും അകറ്റാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. 

രണ്ട്...

തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ജലദോഷത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായിച്ചേക്കാം.

മൂന്ന്...

ജലദോഷം, തുമ്മല്‍ തുടങ്ങിയവ അകറ്റാന്‍ തേന്‍ മികച്ചതാണ്. തേനിൽ പലതരം ആന്‍റി ബാക്ടീരിയൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങളുണ്ട്. ചായയിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് ജലദോഷവും തൊണ്ടവേദനയും കുറയ്ക്കാൻ സഹായിക്കും. ചുമയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാര മാർഗവുമാണ് തേൻ. 

നാല്...

പാലില്‍ മഞ്ഞില്‍ ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍  പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയ്ക്കെതിരെ മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. 

അഞ്ച്...

തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നതും തുമ്മലും ജലദോഷവും ശമിപ്പിക്കാന്‍ സഹായിക്കും. 

ആറ്...

വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. ജലദോഷവും തുമ്മലുമൊക്കെ കുറയാന്‍ കുരുമുളക് സഹായിക്കും. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്. ഇതിനായി മഞ്ഞളിട്ട പാലില്‍ ഒരല്‍പ്പം കുരുമുളക് പൊടി ചേര്‍ത്ത് കുടിക്കാം. 

Also Read: 'എനിക്ക് നിറം നഷ്‌ടപ്പെടുന്നു'; രോ​ഗാവസ്ഥ പങ്കുവച്ച് മംമ്ത മോഹൻദാസ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ