മലബന്ധം അലട്ടുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Oct 17, 2021, 3:42 PM IST
Highlights

മലബന്ധം ചികിത്സിക്കാൻ മരുന്നുകൾ ലഭ്യമാണെങ്കിലും, ഫലപ്രദവും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതാണ് എപ്പോഴും നല്ലത്. 

മലബന്ധം (constipation) മിക്ക ആളുകളും നേരിടുന്നൊരു പ്രശ്നമാണ്. വയറ്റിൽ നിന്നും വേണ്ട പോലെ ശോധനയില്ലെങ്കിൽ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവർത്തനങ്ങൾ ആകെ തകിടം മറിയുകയും ചെയ്യും.

വെള്ളം കുടിക്കാതിരിക്കുന്നതും സമ്മർദ്ദവുമെല്ലാം(Stress) മലബന്ധത്തിന് കാരണമാകാറുണ്ട്. മലബന്ധം ചികിത്സിക്കാൻ മരുന്നുകൾ ലഭ്യമാണെങ്കിലും, ഫലപ്രദവും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതാണ് എപ്പോഴും നല്ലത്. മലബന്ധ പ്രശ്നം ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. നിർജ്ജലീകരണം ശരീരത്തിൽ സംഭവിച്ചാൽ അത് മലബന്ധം പോലുള്ള പ്രതിസന്ധികൾക്ക് കാരണമാകുന്നു. ദിവസവും 12 വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. മലബന്ധ പ്രശ്നമുള്ളവർ ദിവസവും ഇടവിട്ട് വെള്ളം കുടിച്ചാൽ മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കി ദഹന പ്രശ്‌നങ്ങൾ അകറ്റാനാകും. 

 

 

രണ്ട്...

ക്യത്യമായി വ്യായാമം ചെയ്യുന്നവർക്ക് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ദിവസവും നടക്കുന്നതും ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതും എന്തുകൊണ്ടും മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മൂന്ന്...

ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ മലബന്ധം പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ്സ് ചൂട് ജീരകവെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നാല്...

നാരുകൾ അഥവാ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, കൂണുകൾ, തവിടുകളയാത്ത ധാന്യങ്ങൾ, നട്സ്, ഓട്സ് തുടങ്ങിയവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.

 

 

അഞ്ച്...

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഉണക്ക മുന്തിരി മലബന്ധത്തിന് മികച്ചൊരു പ്രതിവിധിയാണ്. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്നം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

 

click me!