മിതമായ രക്തസമ്മര്‍ദം മസ്തിഷ്‌കത്തെ ചെറുപ്പമാക്കുമെന്ന് പഠനം

By Web TeamFirst Published Oct 17, 2021, 2:03 PM IST
Highlights

മിതമായ അളവില്‍ രക്തസമ്മര്‍ദമുള്ളവരുടെ തലച്ചോറിന് യഥാര്‍ത്ഥ പ്രായത്തേക്കാള്‍ കുറഞ്ഞത് ആറുമാസത്തെ പ്രായക്കുറവ് അനുഭവപ്പെടുമെന്നും പഠനത്തില്‍ പറയുന്നു. 

അമിത രക്തസമ്മര്‍ദം ( High Blood Pressure ) ഉള്ളവരുടെ മസ്തിഷ്‌കം (brain) വേഗത്തില്‍ പ്രായമേറുന്നതായി (aging) പുതിയ പഠനം. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ (Australian National University) ഗവേഷകരാണ് പഠനം (study) നടത്തിയത്.

മിതമായ അളവില്‍ രക്തസമ്മര്‍ദമുള്ളവരുടെ തലച്ചോറിന് യഥാര്‍ത്ഥ പ്രായത്തേക്കാള്‍ കുറഞ്ഞത് ആറുമാസത്തെ പ്രായക്കുറവ് അനുഭവപ്പെടുമെന്നും പഠനത്തില്‍ പറയുന്നു. ഫ്രണ്ടിയേഴ്‌സ് ഇന്‍ ഏജിങ് ന്യൂറോസയന്‍സ് (Frontiers in Aging Neuroscience) എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 44-നും 76-നും ഇടയില്‍ പ്രായമുള്ള 686 പേരിലാണ് പഠനം നടത്തിയത്.

പഠനത്തില്‍ പങ്കെടുത്ത അമിത രക്തസമ്മര്‍ദം അനുഭവിക്കുന്നവരില്‍ താരതമ്യേന ആരോഗ്യം കുറഞ്ഞ മസ്തിഷകമാണെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, മറവിരോഗം എന്നിവ പിടിപെടാനുള്ള സാധ്യത കൂട്ടുമെന്നും ഗവേഷകര്‍ പറയുന്നു. എല്ലാവരും തങ്ങളുടെ രക്തസമ്മര്‍ദം നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ അവരുടെ മസ്തിഷ്‌കം കൂടുതല്‍ ചെറുപ്പമായി തോന്നുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ വാള്‍ട്ടര്‍ അഭയരത്‌ന പറഞ്ഞു.

Also Read: മരുന്നില്ലാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!