വീട്ടിലുള്ള ഈ ചേരുവകൾ ഉപയോ​ഗിച്ച് സൺ ടാൻ അകറ്റാം

Published : Feb 26, 2024, 07:09 PM IST
വീട്ടിലുള്ള ഈ ചേരുവകൾ ഉപയോ​ഗിച്ച് സൺ ടാൻ അകറ്റാം

Synopsis

സൺ ടാൻ വേനൽക്കാലത്ത് ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ്. നിങ്ങൾ പുറത്തേക്ക് പോകുകയാണെങ്കിൽ സൺ ടാൻ ഏൽക്കാതിരിക്കാൻ സൺസ്‌ക്രീൻ ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്. 

വെയിലേൽക്കുമ്പോൾ മിക്കവരിലും ഉണ്ടാകുന്ന പ്രശ്നമാണ് സൺ ടാൻ. സൂര്യൻ്റെ ഹാനികരമായ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുമ്പോൾ പലതരം ചർമ്മ പ്രശ്നങ്ങളുണ്ടാകുന്നു. സൺ ടാൻ വേനൽക്കാലത്ത് ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ്. നിങ്ങൾ പുറത്തേക്ക് പോകുകയാണെങ്കിൽ സൺ ടാൻ ഏൽക്കാതിരിക്കാൻ  സൺസ്‌ക്രീൻ ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.

സൂര്യൻ്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. സൺ ടാൻ നീക്കം ചെയ്യാൻ സഹായിക്കുന്ന വീട്ടിലെ ചില പൊടിക്കെെകൾ പരിചയപ്പെടാം...

തക്കാളി...

മൂന്ന് ടേബിൾസ്പൂൺ തക്കാളി പൾപ്പ്, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര്, ഒരു ടേബിൾസ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

ഉരുളക്കിഴങ്ങ്...

ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചർമ്മത്തിൽ പുരട്ടുന്നത് സൺ ടാൻ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഇരുണ്ട പിഗ്മെൻ്റേഷൻ അകറ്റുന്നതിന് സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന കാറ്റെകോളേസ് എന്ന എൻസൈം ഉരുളക്കിഴങ്ങിൽ ധാരാളമുണ്ട്. 

തേങ്ങാവെള്ളവും ചന്ദനപൊടിയും...

ഒരു ടേബിൾസ്പൂൺ ചന്ദനപ്പൊടിയിൽ തേങ്ങാവെള്ളം കലർത്തി കട്ടിയുള്ള മിശ്രിതം ഉണ്ടാക്കി മുഖത്ത് പുരട്ടുക. ചന്ദനത്തിൻ്റെയും തേങ്ങയിലേയും ശുദ്ധീകരണവും തണുപ്പിക്കുന്നതുമായ ഗുണങ്ങൾ ടാനിനെ ഇല്ലാതാക്കാൻ സഹായിക്കും.

കറ്റാർവാഴ ജെൽ...

കറ്റാർവാഴ സത്തിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പൊള്ളൽ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാനും വരണ്ട ചർമ്മം അകറ്റുന്നതിനും സഹായിക്കുന്നു.

സ്ട്രോബെറി...

സൺ ടാൻ നീക്കം ചെയ്യാനുള്ള നല്ലൊരു പ്രതിവിധി സ്‌ട്രോബെറി. അവയിൽ AHA (ആൽഫ-ഹൈഡ്രോക്സി ആസിഡുകൾ), വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. സ്ട്രോബെറി മാഷ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് ചർമ്മത്തിന് നിറം നൽകുന്നതിനും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യും.

വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

 

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക