
വിവിധ രോഗങ്ങളെ തടയുന്നതിന് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പാനീയങ്ങൾ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. അവശ്യ പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും നൽകി കൊണ്ട് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ഗ്രീൻ ടീ
രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന കാറ്റെച്ചിൻസ് പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ഗ്രീൻ ടീയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും നാരങ്ങ നീര് ചേർത്ത് ഗ്രീൻ ടീ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നു.
നാരങ്ങ വെള്ളം
നാരങ്ങ വെള്ളത്തിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യുന്നു.
മഞ്ഞൾ പാൽ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയിട്ടുള്ള മഞ്ഞൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ദഹനപ്രശ്നങ്ങളും അകറ്റുന്നു.ട
ഇഞ്ചി ചായ
ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ഇഞ്ചി- നാരങ്ങാ ചായ കുടിക്കുന്നത് നല്ലതാണ്.
കരിക്കിൻ വെള്ളം
കരിക്കിൻ വെള്ളത്തിൽ ഇലക്‌ട്രോലൈറ്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ജലാംശം നൽകാനും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ഓറഞ്ച് സ്മൂത്തി
ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
കറ്റാർവാഴ ജെൽ
കറ്റാർവാഴയിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഫലപ്രദമാണ്.
തണ്ണിമത്തൻ ജ്യൂസ്
തണ്ണിമത്തൻ ജലാംശം നൽകുന്നതും വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നവുമാണ്. ഇത് രോഗപ്രതിരോധ ആരോഗ്യത്തെ സഹായിക്കുന്നു.
മാതളനാരങ്ങ ജ്യൂസ്
മാതളനാരങ്ങയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
പുതിന വെള്ളം
പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ, ഗുണമിതാണ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam