
ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരിൽ, ഗർഭിണികളിൽ, മാസമുറ നിന്ന സ്ത്രീകളിൽ, മൂത്രത്തിൽ കല്ല് ഉള്ളവരിൽ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ധിയ്ക്ക് വലുപ്പകൂടുതലുള്ള പുരുഷന്മാരിൽ, എയ്ഡ്സ്, പ്രമേഹം, ക്യാൻസർ, മൂത്രം പോകുവാനായി ഏറെനേരം ട്യൂബ് ഇടുന്നവരിലൊക്കെ മൂത്രത്തിൽ പഴുപ്പ് കൂടുതലായി കണ്ടു വരുന്നു.
ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ചില സ്ത്രീകൾക്ക് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈ അവസ്ഥയെയാണ് ഹണിമൂൺ സിസ്റ്റൈറ്റിസ് എന്നു പറയുന്നത്. "ഹണിമൂൺ" സമയത്തു മാത്രമല്ല, ഒരു ഇടവേളയ്ക്ക് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ചിലരിലും ഹണിമൂൺ സിസ്റ്റൈറ്റിസ് കണ്ടു വരുന്നു.
ലക്ഷണങ്ങൾ...
1. പതിവില്ലാതെ ഇടവിട്ട് മൂത്രമൊഴിക്കുവാൻ തോന്നുക.
2. മൂത്രമൊഴിക്കുമ്പോൾ മൂത്രനാളത്തിൽ പുകച്ചിൽ അനുഭവപ്പെടുക.
3. മൂത്രത്തിൽ രക്തം കാണുക (ചുവപ്പോ,ഇളം ചുവപ്പ് നിറത്തിലോ, കാപ്പി പൊടി നിറത്തിലോ മൂത്രം പോവുക).
4. അടിവയർ വേദന, നടുവ് വേദന, ചെറിയ പനി എന്നിവയൊക്കെ അനുഭവപ്പെടാം.
കാരണങ്ങൾ...
കിഡ്നികളിൽ ഉണ്ടാകുന്ന മൂത്രം ചെറിയ ട്യൂബുകളായ യൂറേറ്റെർസ് വഴി മൂത്രസഞ്ചിയിലെത്തി അവിടെ ശേഖരിക്കപ്പെടുന്നു. മൂത്രസഞ്ചി നിറഞ്ഞു കഴിയുമ്പോൾ മൂത്രമൊഴിക്കുവാൻ തോന്നുകയും മൂത്രനാളം വഴി പുറം തള്ളുകയും ചെയ്യുന്നു.
മൂത്രനാളത്തിലൂടെ അണുക്കൾ ഉള്ളിൽ കടക്കുമ്പോഴാണ് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നത്. മൂത്രനാളത്തിന് ചുറ്റും അണുക്കൾ സാധാരണ ഗതിയിൽ ഉണ്ടാകാം. യോനിയിൽ നിന്ന് ഉള്ള അണുക്കളല്ലെങ്കിൽ മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കൾ മൂത്രനാളത്തിൽ കടന്ന് അണുബാധ ഉണ്ടാക്കാം. ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും മൂത്രമൊഴിക്കുന്നത് അണുബാധ കുറയ്ക്കുവാൻ സാധിക്കും.
കൂടാതെ നല്ല വ്യക്‌തിശുചിത്വം പാലിക്കുക. മൂത്രമൊഴിച്ചതിന് ശേഷം വെള്ളമൊഴിച്ചു സ്വകാര്യഭാഗം കഴുകുക. മലദ്വാരത്തിന് ചുറ്റും E.Coli എന്ന ബാക്ടീരിയ സാധാരണയായി കണ്ടുവരുന്നു. അതുകൊണ്ട് വിസ്സർജ്ജിച്ചതിന് ശേഷവും സോപ്പുകൾ ഉപയോഗിച്ചു മലദ്വാരത്തിന് ചുറ്റും കഴുകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam