കടുപ്പത്തിൽ ചൂട് കോഫി കുടിച്ചാൽ തലവേദന മാറുമോ?

By Web TeamFirst Published Aug 7, 2019, 9:28 AM IST
Highlights

തലവേദന മാറാൻ ഒരു ചൂട് കോഫി കുടിച്ചാൽ മതിയാകുമെന്ന് പൊതുവേ പറയാറുണ്ട്. കോഫി കുടിച്ചാൽ തലവേദന മാറുമോ...? 

കടുപ്പത്തിൽ ഒരു ചൂട് കോഫി കുടിച്ചാൽ തലവേദന മാറുമെന്നാണ് പൊതുവേ പറയാറുള്ളത്. തലവേദനയ്ക്ക് കോഫി മികച്ചൊരു മരുന്നാണെന്നും പറയാറുണ്ട്. എന്നാൽ ഇതിൽ എന്തെങ്കിലും കാര്യമുണ്ടോ. പല ഡോക്ടർമാരും ഒരുപരിധി വരെ ഇതു ശരിവയ്ക്കുന്നുമുണ്ട്. നിയന്ത്രിത അളവിൽ കോഫി കുടിച്ചാൽ ഉന്മേഷം കിട്ടുന്നു. പക്ഷേ അളവുകൂടിയാൽ  കോഫി വിപരീതഫലമുണ്ടാക്കുമെന്നും ഡോക്ടർമാർ പറയുന്നു.

തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുമ്പോഴാണ് സാധാരണ തലവേദന, മൈഗ്രേന്‍ എന്നിവ ഉണ്ടാകുക. കോഫിയിലെ കഫീന്‍ രക്തക്കുഴലുകള്‍ ചുരുങ്ങാതെ നോക്കുകയും പേശികൾക്ക് അയവുനൽകുകയും ചെയ്യും. കഫീൻ അമിതമായി ഉള്ളിലെത്തിയാൽ പേശികളുടെ പ്രവര്‍ത്തനം കൂടുതലാകുകയും അങ്ങനെ വേദന കൂടുകയും ചെയ്യുമെന്നും ഡോക്ടർമാർ പറയുന്നു.

കഫീനിന്റെ പ്രവര്‍ത്തനം എല്ലാവരിലും എല്ലായ്പ്പോഴും ഒരുപോലെ ആകണമെന്നില്ല. ചിലര്‍ക്ക് അത് ആശ്വാസം നൽകുമ്പോള്‍ മറ്റു ചിലര്‍ക്കു ദോഷം ചെയ്യുമെന്നും വിദ്​ഗധർ പറയുന്നു. അതുകൊണ്ട് കോഫി കുടിച്ചു എന്ന് പറഞ്ഞ് തലവേദന കുറയുന്നില്ലെന്നതാണ് വാസ്തവം. ദിവസവും രണ്ടിൽ കൂടുതൽ കോഫി കുടിക്കരുതെന്നും വിദ്​ഗധർ പറയുന്നു.

click me!