പ്രമേഹരോഗികളിൽ സ്ട്രോക്കിന്റെ സാധ്യത എങ്ങനെ കുറയ്ക്കാം?

Published : Nov 02, 2022, 10:06 AM ISTUpdated : Nov 02, 2022, 10:09 AM IST
പ്രമേഹരോഗികളിൽ സ്ട്രോക്കിന്റെ സാധ്യത എങ്ങനെ കുറയ്ക്കാം?

Synopsis

പ്രമേഹമുള്ള ആളുകൾക്ക് ഹൃദ്രോഗം ഉണ്ടാകുകയോ അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകുകയോ ചെയ്യാറുണ്ട്. വാസ്തവത്തിൽ, പ്രമേഹരോഗികൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ന്യൂറോളജി ഡയറക്ടർ ഡോ.ജ്യോതി ബാല ശർമ്മ പറഞ്ഞു.  

പ്രമേഹവും രക്തസമ്മർദ്ദവും സ്ട്രോക്ക് ഉണ്ടാക്കുന്നതിനുള്ള ഏറ്റവും ഉയർന്ന അപകടസാധ്യത ഘടകങ്ങളിൽ ഒന്നാണ്.പ്രമേഹമുള്ളവർക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രക്തത്തിൽ വളരെയധികം ഗ്ലൂക്കോസ് അടിഞ്ഞുകൂടുന്നത് പക്ഷാഘാതത്തിന് കാരണമാകുന്നു. ആരോഗ്യകരമായ ശരീരഭാരവും ഭക്ഷണക്രമവും നിലനിർത്തുന്നത് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

പ്രമേഹമുള്ള ആളുകൾക്ക് ഹൃദ്രോഗം ഉണ്ടാകുകയോ അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകുകയോ ചെയ്യാറുണ്ട്. വാസ്തവത്തിൽ, പ്രമേഹരോഗികൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ന്യൂറോളജി ഡയറക്ടർ ഡോ.ജ്യോതി ബാല ശർമ്മ പറഞ്ഞു.

മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ട നിരവധി അപകട ഘടകങ്ങളുണ്ട്. ഇതിന് ജനിതക കാരണങ്ങളുണ്ടെങ്കിലും, സ്ട്രോക്കിനുള്ള സാധ്യത കുറവാണെന്ന് ഉറപ്പാക്കാൻ പ്രമേഹരോഗിക്ക് സ്വീകരിക്കാവുന്ന ചില ജീവിതശൈലി മാറ്റങ്ങളുണ്ട്.

തലച്ചോറിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. മസ്തിഷ്ക കോശങ്ങളുടെ നഷ്ടം അല്ലെങ്കിൽ മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു എന്നാണ് ഇതിനർത്ഥം. രക്തം കട്ടപിടിക്കുന്നത് പലപ്പോഴും തലച്ചോറിലെയോ കഴുത്തിലെയോ രക്തക്കുഴലുകളെ തടയുന്നു.

പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തരുതെന്ന് പറയുന്നതിന്റെ കാരണം

പ്രമേഹം എങ്ങനെയാണ് സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുന്നത്?

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഭൂരിഭാഗവും ഗ്ലൂക്കോസായി വിഘടിച്ച് നമുക്ക് ഊർജ്ജം നൽകുന്നു. ഗ്ലൂക്കോസ് ഒരു വ്യക്തിയുടെ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ഭക്ഷണം ദഹിച്ചതിന് ശേഷം ശരീരത്തിലുടനീളം കോശങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസിന് കോശങ്ങളിലേക്ക് പ്രവേശിക്കാനും ഊർജ്ജം നൽകാനും ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്. ഈ ഇൻസുലിൻ ശരിയായ അളവിൽ ഉത്പാദിപ്പിക്കുന്നതിന് പാൻക്രിയാസ് പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഡോ.ജ്യോതി ബാല പറഞ്ഞു.

'ചികിത്സയില്ലാത്ത പ്രമേഹമുള്ളവരുടെ രക്തത്തിൽ വളരെയധികം ഗ്ലൂക്കോസ് അടിഞ്ഞുകൂടുന്നു. അവരുടെ കോശങ്ങൾക്ക് വേണ്ടത്ര ഊർജ്ജം ലഭിക്കുന്നില്ല. കാലക്രമേണ അമിതമായ രക്തത്തിലെ ഗ്ലൂക്കോസ് രക്തക്കുഴലുകളിൽ കൊഴുപ്പ് നിക്ഷേപം അല്ലെങ്കിൽ കട്ടപിടിക്കുന്നതിന് കാരണമാകും...' - അവർ കൂട്ടിച്ചേർക്കുന്നു.

പ്രമേഹരോഗികൾക്ക് സ്ട്രോക്കിന്റെ സാധ്യത എങ്ങനെ കുറയ്ക്കാം?

HBA1C ടെസ്റ്റ് : കഴിഞ്ഞ മൂന്ന് മാസത്തെ നിങ്ങളുടെ ശരാശരി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഈ പരിശോധനയിലൂടെ കണ്ടെത്താനാകും. വർഷത്തിൽ രണ്ടോ നാലോ തവണ പരിശോധന നടത്തണം. 

രക്തസമ്മർദ്ദം: പ്രമേഹമുള്ള മിക്ക ആളുകളുടെയും രക്തസമ്മർദ്ദം ലക്ഷ്യം 140/90mm Hg യിൽ താഴെയാണ്.

കൊളസ്ട്രോൾ : അനുയോജ്യമായ മൊത്തം കൊളസ്ട്രോൾ 150 mg/dL ആയിരിക്കണമെന്നും കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിന് ഏകദേശം 100 mg/dL ആയിരിക്കണമെന്നും പഠനങ്ങൾ നിർദ്ദേശിക്കുന്നു. പ്രമേഹം നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ട്രൈഗ്ലിസറൈഡിന്റെയും ചീത്ത കൊളസ്ട്രോളിന്റെയും അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പുകവലിക്കരുത് : പ്രമേഹം ഇല്ലെങ്കിൽപ്പോലും പുകവലി വ്യക്തികളെ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കൂടുതൽ സാധ്യത നൽകുന്നു. പുകവലി ഉപേക്ഷിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ അളവ് മെച്ചപ്പെടുത്തുന്നു. 

ആരോഗ്യകരമായ ഭക്ഷണക്രമം: കൂടുതൽ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൊളസ്ട്രോൾ ഒരു ദിവസം 300 മില്ലിഗ്രാമായി കുറയ്ക്കുക.

ശരീരഭാരം: അനുയോജ്യമായ ശരീരഭാരം നിലനിർത്തുന്നത് ഉറപ്പാക്കുക. സ്ത്രീകൾക്ക് 35 ഇഞ്ചോ അതിൽ കൂടുതലോ അല്ലെങ്കിൽ പുരുഷന്മാർക്ക് 40 ഇഞ്ചോ അതിൽ കൂടുതലോ അരക്കെട്ട് അളക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഡോ ശർമ്മ മുന്നറിയിപ്പ് നൽകുന്നു.

ദിവസവും വ്യായാമം ചെയ്യുക : വേഗത്തിലുള്ള നടത്തം, നീന്തൽ എന്നിവയ്ക്ക് ആരോഗ്യം മെച്ചപ്പെടുത്താനും സ്ട്രോക്ക് സാധ്യത കുറയ്ക്കാനും കഴിയും.

സമ്മർദ്ദം നിയന്ത്രിക്കുക: സമ്മർദ്ദം പല രോഗങ്ങൾക്കും ഒരു അപകട ഘടകമാണ്. ഇത് സ്ട്രെസ് ഒഴിവാക്കുന്നത് ആരോഗ്യത്തിന്റെ ദീർഘായുസ്സിന് അത്യന്താപേക്ഷിതമാണ്.

ദിവസവും ഓരോ ആപ്പിൾ കഴിക്കുന്നത് ശീലമാക്കൂ, ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

 

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക